'പി.കെ സജീവിന്റേത് മലയരയ സമൂഹത്തിന്റെ അഭിപ്രായമല്ല'
കോട്ടയം: ശബരിമല വിഷയത്തില്‍ മലയരയ മഹാസഭയുടെ പേരില്‍ പി.കെ സജീവ് എന്ന വ്യക്തി നടത്തുന്ന പ്രസ്താവനകള്‍ മലയരയ സമൂഹത്തിന്റെ മൊത്തം അഭിപ്രായമല്ലെന്നും അത് അദ്ദേഹത്തിന്റെ വ്യക്തിപരമാണെന്നും അഖില തിരുവിതാംകൂര്‍ മലയരയ മഹാസഭ സംസ്ഥാന പ്രസിഡന്റ് സി.കെ ശശിധരന്‍.
അഖില തിരുവിതാംകൂര്‍ മലയരയ മഹാസഭയാണ് യഥാര്‍ഥ സംഘടനയെന്ന് ശശിധരന്‍ വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു. ഇതില്‍നിന്നും പുറത്താക്കിയവരാണ് ചിലര്‍ ഇപ്പോള്‍ ഐക്യമലയരയ മഹാസഭ എന്ന സംഘടന രൂപീകരിച്ചിരിക്കുന്നത്. സഭയ്‌ക്കെതിരേ വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തില്‍ തന്ത്രി സ്വീകരിച്ച നിലപാട് ആചാരപരമായി ശരിയാണ്. ശബരിമലയില്‍ മലയരയന്മാരുടെ അവകാശങ്ങള്‍ ഇല്ലാതായത് ദേവസ്വം ബോര്‍ഡിന്റെ കടന്നുവരവോടെയാണെന്നും അദ്ദേഹം ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഡയരക്ടര്‍ ബോര്‍ഡ് അംഗം അജികുമാര്‍, പ്രസീദ്, അരുണ്‍കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."