കലാപത്തിന് സൗകര്യമൊരുക്കി സാമുദായിക ധ്രുവീകരണത്തിന് സര്‍ക്കാര്‍: ചെന്നിത്തല
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തെ തുടര്‍ന്ന് നടക്കുന്ന അക്രമസംഭവങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്. കേരളത്തിലാകമാനം അക്രമങ്ങള്‍ നടത്താന്‍ ബി.ജെ.പിക്കും ആര്‍.എസ്.എസിനും സൗകര്യമൊരുക്കിയത് സംസ്ഥാന സര്‍ക്കാരാണ്.
ആര്‍.എസ്.എസിന് കലാപത്തിന് സൗകര്യമൊരുക്കി കേരളത്തില്‍ വര്‍ഗീയധ്രുവീകരണത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നിരിക്കുന്നു. ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായി. കേരള ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഡി.ജി.പിയുടെ ഉത്തരവ് എസ്.പിമാര്‍ അനുസരിക്കുന്നില്ലെന്ന് പറയുന്നത്.
ഡി.ജി.പിയെ അനുസരിക്കാത്ത എസ്.പിമാരെ പുറത്താക്കാന്‍ സര്‍ക്കാര്‍ തയാറുണ്ടോ. എസ്.പി.മാരെ നിയന്ത്രിക്കുന്നത് പാര്‍ട്ടി സെക്രട്ടറിമാരാണ്. മുഖ്യമന്ത്രിയും പൊലിസും കേരളത്തിലെ അക്രമ സംഭവങ്ങളെ നോക്കിനില്‍ക്കുകയാണ്. പേരാമ്പ്രയില്‍ ഡി.വൈ.എഫ്.ഐ മുസ്‌ലിം പള്ളി അക്രമിച്ചു. കോട്ടയത്ത് കരോള്‍ നടത്തിയവരെയും ഡി.വൈ.എഫ്.ഐ അക്രമിച്ചു. അവര്‍ ഇപ്പോഴും പള്ളിയില്‍ കഴിയുകയാണ്. ഇവിടെ പൊലിസ് നിഷ്‌ക്രിയമായി നോക്കിനില്‍ക്കുകയാണ്.
ഈ അരാജകത്വത്തിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാര്‍ മാത്രമാണ്. കേന്ദ്രവും കേരളവും ഭരിക്കുന്ന പാര്‍ട്ടികള്‍ നടത്തുന്ന അക്രമങ്ങളില്‍ ജനങ്ങള്‍ വലയുകയാണ്. ആരാണ് ബി.ജെ.പിയെ സഹായിക്കുന്നതെന്നറിയാം. 1977 മുതലുള്ള കാര്യങ്ങള്‍ നോക്കിയാല്‍ അത് വ്യക്തമാകും.
അവര്‍ക്ക് ചുവന്ന പരവതാനി വിരിച്ചതാരാണെന്നും കൊടികള്‍ തമ്മില്‍ കൂട്ടിക്കെട്ടിയതാരാണെന്നും എല്ലാവര്‍ക്കും അറിയാം. ബി.ജെ.പിയെ രാഷ്ട്രീയമായി നേരിടാന്‍ കോണ്‍ഗ്രസിനേ കഴിയൂ. സത്യം പറയുന്നവരെ സി.പി.എം സംഘിയായി മുദ്രകുത്തുകയാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."