'ഒന്നിച്ചു നില്ക്കൂ'- സി.എ.എക്കെതിരായ പ്രതിഷേധങ്ങള്‍ ചേരിതിരിയരുതെന്ന് ഓര്‍മിപ്പിച്ച് അമര്‍ത്യാ സെന്‍
കൊല്‍ക്കത്ത: സി.എ.എക്കെതിരായ പ്രതിഷേധങ്ങള്‍ ചേരിതിരിയരുതെന്ന് ഓര്‍മിപ്പിച്ച് സാമ്പത്തിക നൊബേല്‍ ജേതാവ് അമര്‍ത്യാ സെന്‍. ഐക്യമില്ലെങ്കില്‍ പ്രതിഷോധങ്ങള് ഫലവത്താവില്ല- അദ്ദേഹം പറഞ്ഞു.
'ഏതു തരത്തിലുള്ള പ്രതിഷേധമായാലും പ്രതിപക്ഷ ഐക്യം പ്രധാനമാണ്. അങ്ങിനെയാവുമ്പോള്‍ പ്രതിഷേധങ്ങള്‍ എലുപ്പമാവും. ഒരു നിശ്ചിത കാരണം കൊണ്ടുള്ള പ്രതിഷേധമാണെങ്കില്‍ ഐക്യം അതിപ്രധാനമാണ്'- അമര്‍ത്യാ സെന്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ ഐക്യമില്ല എന്നാല്‍ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണം എന്നല്ല. ഐക്യമുണ്ടായാല്‍ പ്രതിഷേധം എളുപ്പമാവുമെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. ഐക്യമില്ലെങഅകിലും പ്രതിഷേധങ്ങള്‍ അതിന്റെ വഴിക്ക് മുന്നോട്ടു പോവണമെന്നും അതിനാവശ്യമായതെല്ലാം ചെയ്യണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷ വിളിച്ചു ചേര്‍ത്ത യോഗം ചില പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്ക്കരിച്ചതിന് പിന്നാലെയാണ് അമര്‍ത്യാ സെന്നിന്റെ പ്രതികരണം. ത ബാനര്‍ജിയും മായാവതിയും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."