മാതൃഭാഷാ ദിനാചരണം നടത്തി
കൂത്താട്ടുകുളം: ഗവ. യു.പി സ്‌കൂളില്‍ മാതൃഭാഷ ദിനാചരണം നടന്നു. എല്ലാ ക്ലാസിലും കുട്ടികള്‍ ചേര്‍ന്ന് തയ്യാറാക്കിയ മലയാളം കൈയെഴുത്തു പുസ്തകങ്ങള്‍, വായന കുറിപ്പുകള്‍ തുടങ്ങിയവയുടെ പ്രകാശനം ഹെഡ്മാസ്റ്റര്‍ കെ.വി ബാലചന്ദ്രന്‍ നിര്‍വഹിച്ചു.
എല്‍ പി വിഭാഗം കുട്ടികള്‍ തയ്യാറാക്കിയ അക്ഷര കാര്‍ഡ് പ്രദര്‍ശനം,മലയാള കവിതാലാപനം, പ്രസംഗ മത്സരം തുടങ്ങിയവയും സംലടിപ്പിച്ചു.പി ടി എ പ്രസിഡന്റ് പി എം രാജു അധ്യക്ഷനായി. നിനതോമസ്, ടി വി മായ, ഷീബ ബി പിള്ള,എന്‍ എം ഷീജ, എ ബി ജയശ്രി, പി കെ ശാലിനി ബായ്,സ്‌കൂള്‍ ലീഡര്‍ ഹരികൃഷ്ണന്‍ അശോക് എന്നിവര്‍ സംസാരിച്ചു.
മരട്: നഗരസഭ സാക്ഷരത മിഷന്റെ ആഭിമുഖ്യത്തില്‍ മരട് സാക്ഷരതാ ഭവനില്‍ നടത്തിയ മാതൃഭാഷാ ദിനാചരണ സമ്മേളനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിവ്യ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷ ജമീല മുഹമ്മദ് അധ്യക്ഷയായി.
സാക്ഷരത വിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ഡോ: വി.വി മാത്യു മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ കൗണ്‍സിലര്‍മാരായ എം.വി ഉല്ലാസ്, സുജാത ശിശുപാലന്‍, സുരേഷ് ബാബു, സ്വമിന സുജിത്, ബേബി പോള്‍, കെ.എ .ദേവസി എന്നിവര്‍ പ്രസംഗിച്ചു.
മൂവാറ്റുപുഴ: ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള മഞ്ഞള്ളൂര്‍ വികസന വിദ്യാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ലോക മാതൃഭാഷാദിനം ആഘോഷിച്ചു. മൂവാറ്റുപുഴ മോഡല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന മാതൃഭാഷാ ദിനാഘോഷം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ചിന്നമ്മ ഷൈന്‍ ഉദ്ഘാടനം ചെയ്തു.
വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജാന്‍സി ജോര്‍ജ് അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്‍ കെ.അരവിന്ദന്‍ അമ്മ മലയാളം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. കലാകരനായ സാബു ആരക്കുഴ മലയാളത്തിലെ കൗതുകങ്ങള്‍ എന്ന കാരിക്കേച്ചര്‍ ഷോ അവതരിപ്പിച്ചു.
ബ്ലോക്ക് മെമ്പര്‍ പായിപ്ര കൃഷ്ണന്‍, അധ്യാപകരായ എസ്.സന്തോഷ് കുമാര്‍, ടെസ്സി ജോര്‍ജ്, ബ്ലോക്ക് പ്രേരക്മാരായ മാസ്സി മാത്യു, ലിറ്റി വര്‍ഗീസ്, വിദ്യാര്‍ത്ഥി പ്രതിനിധി വിനോദ് കൈപാലം എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയില്‍ സാക്ഷരതാ മിഷന്‍ 12ാം തരം തുല്ല്യതാകോഴ്‌സിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."