HOME
DETAILS
MAL
കൂറുമാറിയ ഉ.കൊറിയന്‍ സ്ഥാനപതിക്ക് ദ.കൊറിയയിലേക്ക് ക്ഷണം
backup
January 05 2019 | 19:01 PM
സിയൂള്‍: കാണാതായ ഇറ്റലിയിലെ ഉത്തര കൊറിയന്‍ സ്ഥാനപതിയെ ദക്ഷിണ കൊറിയയിലേക്കു ക്ഷണിച്ച് മുന്‍ ഉ.കൊറിയന്‍ നയതന്ത്രജ്ഞന്.
കൂറുമാറിയതായി സംശയിക്കുന്ന ജോ സോങ് ഗില്ലിനെയാണ് നേരത്തെ ദ.കൊറിയയിലേക്ക് കൂറുമാറിയ ഉ.കൊറിയയുടെ മുന്‍ യു.കെ ഉപസ്ഥാനപതി തായ് യോങ് ഹോ ക്ഷണിച്ചിരിക്കുന്നത്. ജോ അമേരിക്കയില്‍ അഭയം പ്രാപിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് തായ് യോങ് തുറന്ന കത്തിലൂടെ ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ നവംബറിലാണ് ജോ സോങ് ഗില്‍ ഭാര്യക്കൊപ്പം റോമിലെ ഉ.കൊറിയന്‍ എംബസിയില്‍നിന്നു രക്ഷപ്പെട്ടത്. ആക്ടിങ് അംബാസഡറായിരുന്നു ജോയുടെ കാലാവധി നവംബറില്‍ അവസാനിച്ചിരുന്നു.
അമേരിക്കയിലേക്കു പോകരുതെന്നും സിയൂളിലേക്കു ക്ഷണിക്കുകയാണെന്നും തായ് യോങ് ഹോ കത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."