ഖുര്‍ആന്‍ പ്രഭാഷണത്തിന് നാളെ തുടക്കം
ചാവക്കാട്: പരിശുദ്ധ റമദാനെ ധന്യമാക്കി ഖുര്‍ആന്‍ സ്റ്റഡീസെന്ററിന്റെ നേതൃത്വത്തില്‍ ഖുര്‍ആന്‍ പ്രഭാഷണത്തിന് നാളെ തുടക്കം കുറിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9.30 ന് ഖുര്‍ആന്‍ സ്റ്റഡീസെന്റര്‍ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് മുനവ്വറലിശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചാവക്കാട് വ്യാപാരി ഹാളിലാണ് പ്രഭാഷണം നടക്കുക. 11,12,18,09,25,26 തിയതികളില്‍ പ്രമുഖപണ്ഡിതരായ ഓണംമ്പിള്ളി മുഹമ്മദ് ഫൈസി, ബഷീര്‍ ഫൈസി ദേശമംഗലം എന്നിവര്‍ നേതൃത്വം നല്‍കും. കഴിഞ്ഞ 12 വര്‍ഷം മുന്‍പാണ് ഖുര്‍ആന്‍ സ്റ്റഡീസെന്ററിന് തുടക്കം കുറിച്ചത.്
റമദാന്‍ പ്രഭാക്ഷണത്തിനു പുറമെ ആഴ്ചയില്‍ നടക്കുന്ന ഖുര്‍ആന്‍ പഠന ക്ലാസ്, വിദ്യാര്‍ഥികള്‍ക്കായി അവധികാല 'തഖ്ദീസ് ' ക്യാംപുകള്‍, പ്രീ മെറിറ്റല്‍ ക്ലാസുകള്‍, ഫാമിലി കൗസിലിങ് തുടങ്ങിയ പരിപാടികള്‍ നടത്തിവരുന്നുണ്ട്. വിശുദ്ധ ഖുര്‍ആന്റെ സന്ദേശം ഉയര്‍ത്തിപിടിക്കുന്ന ധാര്‍മിക ബോധമുള്ള തലമുറയെ സ്യഷ്ടിക്കലാണ് ഖുര്‍ആന്‍ സ്റ്റഡീസെന്ററിന്റെ ലക്ഷ്യമെന്ന്് ഭാരവാഹികള്‍ പറഞ്ഞു. രാവിലെ 9.30 ന് ആരംഭിക്കുന്ന റംസാന്‍ പ്രഭാഷണം ഉച്ചക്ക് 12 മണിക്കാണ് സമാപിക്കുക. സ്ത്രീകള്‍ക്ക് പ്രത്യേകം സ്ഥലസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുഴുവന്‍ മതസ്ഥര്‍ക്കും പ്രഭാഷണം ശ്രവിക്കുവാന്‍ സൗകര്യമുണ്ടായിരിക്കുന്നതാണ്. ഒരോ ദിവസത്തെ പ്രഭാഷണങ്ങള്‍ക്ക് ശേഷവും പ്രത്യേകം പ്രാര്‍ഥനകളും നടക്കും. ജനറല്‍ കവീനര്‍ ടി.കെ അബ്ദുല്‍ സലാം, തെക്കരകത്ത് കരീം ഹാജി എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."