ഹെലികോപ്റ്ററെത്തി; മൂക്കുന്നിമലയിലെ തീ നിയന്ത്രണ വിധേയം
നേമം: കഴിഞ്ഞ ഞായറാഴ്ച മുതല്‍ മൂക്കുന്നിമലയില്‍ പടര്‍ന്നു കൊണ്ടിരുന്ന തീ നിയന്ത്രണ വിധേയമാകാത്തതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെ മുതല്‍ എയര്‍ഫോഴ്‌സിന്റെ രണ്ട് ഹെലികോപ്റ്റര്‍ എത്തി തീ അണയ്ക്കുകയായിരുന്നു. ഇന്നലെ രാവിലെ മുതല്‍ തന്നെ ഹെലികോപ്റ്ററുകള്‍ ഇടതടവില്ലാതെ തീ അണയ്ക്കുന്നതില്‍ ഏര്‍പ്പെട്ടു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമായത്.
ഞായറാഴ്ച ഉച്ചയോടു കൂടിയായിരുന്നു നാടിനെ നടുക്കിയ തീപിടുത്തമുണ്ടായത്. എന്നാല്‍ നിരവധി ഫയര്‍ സര്‍വിസ് വാഹനങ്ങള്‍ തീകെടുത്താനായി എത്തിയിരുന്നെങ്കിലും ഫലം കാണാതെ തിരികെ പോവുകയായിരുന്നു. ഈ പാശ്ചാത്തലത്തിലാണ് ഇന്നലെ ഹെലികോപ്റ്ററുകള്‍ തീ അണയ്ക്കാന്‍ എത്തിയത്. തുടക്കത്തില്‍ തീ പടര്‍ന്നത് റഡാര്‍ സ്റ്റേഷനു സമീപത്തു നിന്നായിരുന്നു. എന്നാല്‍ ഞായറാഴ്ച വൈകി തീ ഏറെക്കുറെ അണഞ്ഞിരുന്നുയെങ്കിലും രാത്രിയോടെ വീണ്ടും വ്യാപിക്കുകയായിരുന്നു.
തീപിടുത്തത്തില്‍ നാനൂറോളം ഏക്കര്‍ വനം കത്തിനശിച്ചതായി കണക്കാക്കുന്നു. ആഴ്ചകള്‍ക്കു മുന്‍പും ഇവിടെ വന്‍ തീപിടുത്തം ഉണ്ടായിരുന്നു. ഹെലികോപ്റ്ററിന്റെ സഹായത്താല്‍ തീ കെടുത്തിയെങ്കിലും വീണ്ടും കത്താനുള്ള സാഹചര്യം തള്ളിക്കളായാനാകില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
മൂക്കുന്നി മലയില്‍ സാമൂഹ്യ വിരുദ്ധരുടെയും പാറ മാഫിയാകളുടെയും സാനിധ്യമുള്ളതിനാല്‍ പൊലിസുകാരെ കാവലിനായി നിയോഗിക്കണമെന്നും നാട്ടുകാര്‍ക്കിടയില്‍ അഭിപ്രായമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."