ശമ്പളപരിഷ്‌കരണ കമ്മിഷനെ നിയമിക്കണം: കെ.എ.ടി.എഫ്
ആലപ്പുഴ: സംസ്ഥാന അധ്യാപകരുടെയും ജീവനക്കാരുടെയും സേവനവേതന വ്യവസ്ഥകള്‍ പുതുക്കി നിശ്ചയിക്കുന്നതിനുള്ള 11 ാം ശമ്പള കമ്മിഷനെ നിയമിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ ആലപ്പുഴ ജില്ലാ സമ്പൂര്‍ണ കൗണ്‍സില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വാര്‍ഷികത്തോടനുബന്ധിച്ചുള്ള ജില്ലാ കൗണ്‍സില്‍ ആണ് ഈ ആവശ്യങ്ങള്‍ സര്‍ക്കാരിനോട് ഉന്നയിച്ചത് കേരള അറബിക് ടീച്ചേര്‍സ് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റായി കുഞ്ഞുമോന്‍ പി. കായംകുളത്തെയും ജില്ലാ സെക്രട്ടറിയായി മുഹമ്മദ് ഫൈസല്‍ ടി. ആലപ്പുഴയേയും, ട്രഷററായി സി.എസ് ഷിഹാബുദ്ദീന്‍ തുറവൂര്‍ എന്നിവരെയും ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.
ജില്ലാ വൈസ് പ്രസിഡന്റ്മാരായി നവാസുദ്ദീന്‍ കുഞ്ഞ് കായംകുളം, എസ്. അഹമ്മദ് ആലപ്പുഴ, മുഹമ്മദ് ഷാഫി പല്ലന, സി.കെ ഫിര്‍ദൗസ് തുറവൂര്‍, എ. നസീര്‍ ആലപ്പുഴ എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി നിഷാദ് വി.എം കായംകുളം, മുഹമ്മദ് ഷെരീഫ് ഹരിപ്പാട്, നവാസ് എച്ച്. പാനൂര്‍, മുഹമ്മദ് സ്വാലിഹ് തുറവൂര്‍, റഷീദ് പാനൂര്‍ എന്നിവരെയും തെരഞ്ഞെടുത്തു.
വനിതാവിങ് ജില്ലാ ചെയര്‍പേഴ്‌സണായി ഷീജ. യു കായംകുളം, കണ്‍വീനറായി ഫൗസിയ ആലപ്പുഴയേയും, ട്രഷററായി അശിറ തുറവൂര്‍ എന്നിവരെയും തിരഞ്ഞെടുത്തു. കേരള അറബിക് ടീച്ചേര്‍സ് ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ ബക്കര്‍ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്തു. ഭാഷ അധ്യാപകര്‍ക്ക് ഹെഡ്മാസ്റ്റര്‍ പ്രമോഷന്‍ അനുവദിക്കുക, ഹയര്‍ സെക്കന്‍ഡറിയില്‍ ഭാഷാ അധ്യാപക തസ്തിക അനുവദിക്കുക, കെ-ടെറ്റ് പരീക്ഷ കാഠിന്യം ലഘൂകരിക്കുക, അറബിക് സര്‍വകലാശാല യാഥാര്‍ഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും ജില്ലാ കൗണ്‍സില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജനുവരി 31, ഫെബ്രുവരി ഒന്ന്, രണ്ട് തിയ്യതികളിലായി വടകരയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കുവാനും ജില്ലാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."