HOME
DETAILS

അളവുകളും യൂണിറ്റുകളും

  
backup
June 10 2016 | 12:06 PM

measurements-and-units

മനുഷ്യന്‍ സമൂഹമായി ജീവിക്കാന്‍ തുടങ്ങിയപ്പോഴാണ് വിവിധ തരത്തിലുള്ള അളവ് ഉപകരണങ്ങളും യൂണിറ്റുകളും ഉപയോഗിച്ച് തുടങ്ങിയത്.പൗരാണിക ഈജിപ്തില്‍ നിന്നും ഇത്തരത്തിലുള്ള നിരവധി ഉപകരണങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.കാലക്രമേണ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ അളവുകള്‍ക്ക് ഒരു ഏകമാന സ്വഭാവം വരികയും  അവയെ അന്താരാഷ്ട്ര ഏകകമായി മാറ്റുകയും ചെയ്തു.ഇന്ന് ലോകമെങ്ങും സമയം,ഭാരം,നീളം തുടങ്ങിയവയ്ക്ക് ഏകദേശം ഏകീകൃത യൂണിറ്റാണ് ഉപയോഗിച്ച് വരുന്നത്.അത്തരത്തിലുള്ള ഏതാനും യൂണിറ്റുകളെ പരിചയപ്പടാം

ഇംഗ്ലീഷ് സിസ്റ്റവും
മെട്രിക് സിസ്റ്റവും

ഇന്ന് വ്യാപകമായി ഉപയോഗിച്ച് കൊണ്ടിരിക്കുന്ന രണ്ട് തരത്തിലുള്ള അളവുകളാണ് ഇംഗ്ലീഷ് സിസ്റ്റവും മെട്രിക് സിസ്റ്റവും.ഇംഗ്ലണ്ടാണ് ഇംഗ്ലീഷ് സിസ്റ്റത്തിന്റെ പ്രഭവ കേന്ദ്രം.ഈജിപ്ത്യന്‍,റോം സംസ്‌കാരങ്ങള്‍ ഈ അളവ് രീതിക്ക് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.നീളമളക്കാനുള്ള ഫൂട്ട്,യാഡ് തുടങ്ങിയവ ഈ വിഭാഗത്തില്‍ പെടുന്നു.ഫ്രാന്‍സിലെ നാഷണല്‍ അസംബ്ലിയുടെ ആവശ്യപ്രകാരം രൂപീകൃതമായതാണ് മെട്രിക് സിസ്റ്റം.ദശാംശം ഉപയോഗിച്ചുള്ള അളവ് രീതി ഈ വിഭാഗത്തില്‍ വരുന്നവയാണ്.ഇന്ത്യയില്‍ മെട്രിക് അളവുകള്‍ പ്രാബല്യത്തില്‍ നിന്ന് വന്നത് 1962 മുതലാണ്.ആധുനിക മെട്രിക് സിസ്റ്റം ഇന്റര്‍നാഷണല്‍ സിസ്റ്റം ഓഫ് യൂണിറ്റ് (എസ്.ഐ) എന്നാണ് അറിയപ്പെടുന്നത്.

സമയം അളക്കാം

നക്ഷത്രങ്ങളുടേയും സൂര്യന്റെയും സ്ഥാനം നോക്കി സമയം അളക്കുന്ന രീതിയായിരുന്നു ആദ്യകാലത്ത് ഉണ്ടായിരുന്നത്.ജലഘടികാരവും മണല്‍ ഘടികാരവും സമയം അളക്കാന്‍ ഉപയോഗിച്ചിരുന്നു. നമ്മുടെ നാട്ടില്‍ ഉപയോഗിച്ചിരുന്ന നാഴിക വട്ട ജല ഘടികാരത്തിന്റെ മറ്റൊരു രൂപമായിരുന്നു. ഇന്ന്  ഇലക്ട്രോണിക്‌സ് ക്ലോക്കുകളും, ആറ്റോമിക് ക്ലോക്കുകളും സമയം അളക്കാന്‍ ഉപയോഗിക്കുന്നു.കല, ഗണിതം, വിനാഴിക, നാഴിക എന്നിവ ആദ്യകാലത്ത് നമ്മുടെ നാട്ടില്‍ സമയം അളക്കാന്‍ ഉപയോഗിച്ചിരുന്ന യൂണിറ്റുകളാണ്.അറുപത് വിനാഴികയാണ് ഒരു നാഴിക.അറുപത് നാഴികയാണ് ഒരു ദിവസം.

സോളാര്‍ ദിനം


സമയത്തെ മിനുട്ടുകളായും മണിക്കൂറുകളായും വിഭജിച്ചിട്ടുണ്ടല്ലോ. ഒരു ദിവസം അല്ലെങ്കില്‍ ഒരു സോളാര്‍ ദിനം എന്നു പറയുന്നത് 86400 സെക്കന്റാണ്.

വൈദ്യുതിയെ അളക്കാം


വൈദ്യുതിയെ അളക്കാനായി വിവിധ യൂണിറ്റുകള്‍ നിലവിലുണ്ട്.
വൈദ്യുതിയുടെ പൊട്ടന്‍ഷ്യല്‍ വ്യത്യാസം അളക്കുന്ന ഏകകമാണ് വോള്‍ട്ട്. പൊട്ടന്‍ഷ്യല്‍  വ്യത്യാസത്തെ സൂചിപ്പിക്കുന്ന ചിഹ്നമാണ് ഢ .ഊര്‍ജ്ജ പ്രവാഹത്തിന്റെ ശക്തി അളക്കാനുള്ള അന്താരാഷ്ട്ര ഏകകമാണ് വാട്ട്.ഇതിനെ സൂചിപ്പിക്കുന്ന ഏകകം ണ എന്നാണ്.ഒരു സെക്കന്റില്‍ പ്രവഹിക്കുന്ന ഒരു ജൂള്‍ ഊര്‍ജ്ജ രൂപമാണ് വാട്ട്. ഒരു മണിക്കൂറില്‍ ഒരു വാട്ട് ശക്തിയില്‍ ഒഴുകുന്ന 3600 ജൂളിന ്തുല്യമായഊര്‍ജ്ജത്തെ വാട്ട് അവറെന്ന് വിളിക്കുന്നു.ഒരു സെക്കന്റില്‍ ഒരു സര്‍ക്കീട്ടിലൂടെ ഒഴുകുന്ന ചാര്‍ജ്ജിന്റെ അളവാണ് കറന്റ്.ഒരു സെക്കന്റില്‍ ഒരു കൂളോം ചാര്‍ജ്ജാണ് സര്‍ക്കീട്ടിലൂടെ  ഒഴുകുന്നെങ്കില്‍പ്രസ്തുത കറന്റ് ഒരു ആമ്പിയര്‍ ആയിരിക്കും.ഒരു ആമ്പിയര്‍ വൈദ്യുത പ്രവാഹമുളള ഒരു വൈദ്യുത വാഹിയിലൂടെ ഒരു സെക്കന്റില്‍ കടന്നു പോകുന്ന ചാര്‍ജ്ജിന്റെ അളവാണ് കൂളുംബ്.ഒരു ബിന്ദുവിലൂടെ നിശ്ചിത സമയത്തിനുള്ളില്‍ കടന്നു പോകുന്ന വൈദ്യുത ചാര്‍ജ്ജിന്റെ അളവാണ് ആമ്പിയര്‍.വോള്‍ട്ടേജും പ്രതിരോധവും ചേര്‍ത്താണ് കറന്റിനെ സൂചിപ്പിക്കുന്നത്.

അസ്‌ട്രോണമിക്കല്‍ യൂണിറ്റ്


ബഹിരാകാശത്തിന്റെ ദൂരം അളക്കുവാനായി ഉപയോഗിക്കുന്ന ഏറ്റവും ചെറിയ ഏകകമാണ് അസ്‌ട്രോണമിക്കല്‍ യൂണിറ്റ്.കൃത്യമായി പറഞ്ഞാല്‍ 149,597,871 കിലോ മീറ്റര്‍.സൗരയൂഥത്തിലെ ആകാശ ഗോളങ്ങള്‍ തമ്മിലുള്ള അകലം അളക്കാന്‍ ഇതുപയോഗിക്കുന്നു.

താപം അളക്കാം


തെര്‍മ്മോ മീറ്റര്‍ ഉപയോഗിച്ചാണ് താപം അളക്കുന്നത്.ഫാരന്‍ ഹീറ്റ്,സെല്‍ഷ്യസ്,കെല്‍വിന്‍ എന്നിവ താപത്തിന്റെ ഏകകങ്ങളാണ്. ഒരു സെല്‍ഷ്യസ് എന്നത് 33.8 ഫാരന്‍ ഹീറ്റാണ്.സെല്‍ഷ്യസ് സ്‌കെയില്‍ വന്നതിന് ശേഷമാണ്  കെല്‍വിന്‍ സ്‌കെയില്‍   പ്രചാരത്തില്‍ വരുന്നത്.ഒരു സെല്‍ഷ്യസ് 274.15 കെല്‍വിന് തുല്യമാണ്.

രക്തസമ്മര്‍ദ്ദം


മര്‍ദ്ദം അളക്കാനുപയോഗിക്കുന്ന ബാരോമീറ്റര്‍ പ്രധാനപ്പെട്ട ഘടകമായ സ്ഫിഗ്മോമാനോമീറ്റര്‍ ഉപയോഗിച്ചാണ് രക്തസമ്മര്‍ദ്ദം അളക്കുന്നത്.ഹൃദയം സങ്കോചിക്കുമ്പോല്‍ രൂപപ്പെടുന്ന സിസ്‌റ്റോള്‍ പ്രഷറും വികസിക്കുമ്പോള്‍ രൂപപ്പെടുന്ന ഡയസ്‌റ്റോള്‍ പ്രഷറും പരിഗണിച്ചാണ് ഒരാളുടെ രക്തസമ്മര്‍ദ്ദം കണക്കാക്കുന്നത്.മില്ലിമീറ്റര്‍ ഓഫ് മെര്‍ക്കുറിയാണ് രക്തസമ്മര്‍ദ്ദത്തിന്റെ അടിസ്ഥാന യൂണിറ്റ്.


കപ്പല്‍ ദൂരം അളക്കാം


കടലിലൂടെ സഞ്ചരിക്കുന്നവര്‍ എങ്ങനെയാണ് ദൂരം കണക്കാക്കുന്നതെന്ന് കൂട്ടുകാര്‍ ചിന്തിച്ചിട്ടുണ്ടോ നോട്ടിക്കല്‍ മൈല്‍ എന്നാണ് ഈ ഏകകത്തിന് പേര്.ഭൂമിയുടെ ചുറ്റളവിനെ ക്രമ അനുപാതത്തില്‍ വിഭജിച്ചാണ് ഇത് കണക്കാക്കുന്നത്.കപ്പിത്താന്മാര്‍ മാത്രമല്ല.വൈമാനികരും ഈ അളവ് ഉപയോഗപ്പെടുത്തുന്നുണ്ട്.1852 മീറ്ററാണ് ഒരു നോട്ടിക്കല്‍ മൈല്‍.



മൈക്രോമീറ്റര്‍


നീളം അളക്കാന്‍ ഉപയോഗിക്കുന്ന ഏകകമാണ് മൈക്രോമീറ്റര്‍.ഒരു മീറ്ററിന്റെ പത്ത് ലക്ഷത്തിലൊരു ഭാഗമാണ് ഇത്.ഇന്‍ഫ്രാ റെഡ് തരംഗത്തിന്റെ തരംഗ ദൈര്‍ഘ്യം ഈ ഉപകരണം ഉപയോഗിച്ച് അളക്കുന്നു.


പ്രകാശ തീവ്രത


പ്രകാശ തീവ്രത അളക്കാനാണ് ലക്‌സ് മീറ്റര്‍ അല്ലെങ്കില്‍ ഫോട്ടോമീറ്റര്‍  എന്ന ഉപകരണം ഉപയോഗിക്കുന്നത്.സ്റ്റുഡിയോകളില്‍ ഈ ഉപകരണം ഉപയോഗിച്ച് പ്രകാശതോത് ക്രമീകരിക്കുന്നു.ഫോട്ടോമീറ്റര്‍ ഉപയോഗിച്ച് അളക്കുന്ന പ്രകാശ തീവ്രത ലക്‌സ് എന്നയൂണിറ്റിലാണ് പ്രസ്താവിക്കുന്നത്.


റിക്ടര്‍ സ്‌കെയില്‍

ഭൂകമ്പ തീവ്രത അടയാളപ്പെടുത്താനാണ് റിക്ടര്‍ സ്‌കെയില്‍ ഉപയോഗിക്കുന്നത്.റിക്ടര്‍ സ്‌കെയില്‍ ഭൂകമ്പതീവ്രത രേഖപ്പെടുത്താന്‍ സീസ്‌മോമീറ്റര്‍ എന്ന ഉപകരണം ഉപയോഗിക്കുന്നു.
ഭൂകമ്പം മാത്രമല്ല അഗ്നിപര്‍വ്വത സ്‌ഫോടനവും ഈ ഉപകരണം ഉപയോഗിച്ച് രേഖപ്പെടുത്താം.

റേഡിയേഷനെ അളക്കാം

എക്‌സറേ,സ്‌കാനിങ് യൂണിറ്റുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ധാരാളമായി റേഡിയേഷനേല്‍ക്കാന്‍ സാധ്യതയുണ്ട്. റേഡിയേഷന്‍ തോത് അളക്കാന്‍  ഗ്രേ എന്ന യൂണിറ്റാണ് ഉപയോഗിക്കുന്നത്. ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ധരിക്കുന്ന ഉപകരണമാണ് ഫിലിം ബാഡ്ജ് ഡൊസിമീറ്റര്‍.
ഇന്ത്യയില്‍ ഈ മീറ്റര്‍ ഓരോ മൂന്ന് മാസത്തിലും ഭാഭാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എനര്‍ജിയിലേക്ക് അയച്ചു കൊടുത്താല്‍ പ്രസ്തുത കാലയളവില്‍ ലഭിച്ച റേഡിയേഷന്‍ തോത് മനസ്സിലാക്കാം.

ശബ്ദ തീവ്രത

ശബ്ദ മലിനീകരണം വര്‍ദ്ധിച്ചു വരുന്ന ഈ കാലത്ത് ശബ്ദ തീവ്രത ചര്‍ച്ചാവിഷയമാണല്ലോ ഡെസിബെല്‍ എന്ന ഏകകം ഉപയോഗിച്ചാണ് ശബ്ദ തീവ്രത അടയാളപ്പെടുത്തുന്നത്.ഇലകളുടെ ചലനം 10  ഡെസിബെല്ലും സാധാരണ സംഭാഷണം 60  ഡെസിബെല്ലുമാണ്.
മനുഷ്യന് കേള്‍ക്കാവുന്ന ശബ്ദ പരിധി 120 ഡെസിബെല്ലാണെന്ന് നിശ്ചയിച്ചിട്ടുണ്ട്.ഇവയില്‍ കൂടുതലുള്ള ശബ്ദ തീവ്രത ശാരീരിക മാനസിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.

എരിവ് അളക്കാനും ഒരു യൂണിറ്റ്

മുളകിന്റെ എരിവിനെക്കുറിച്ച് കൂട്ടുകാരോട് പറയേണ്ടതില്ലല്ലോ എരിവ് അളക്കാനുപയോഗിക്കുന്ന ഏകകമാണ് സ്‌കൊവില്‍ സ്‌കെയില്‍.ലോകത്തിലെ വിവിധ മുളക് വര്‍ഗ്ഗങ്ങളുടെ എരിവ് ഇതുപയോഗിച്ചാണ് അളക്കുന്നത്.കൊമഡോ ഡ്രാഗണ്‍,ബൂട്ട് ജൊലോകിയ (ഗോസ്റ്റ് പെപ്പര്‍) എന്നീ മുളകുകള്‍ ഈ കാര്യത്തില്‍ ഭീകരര്‍ തന്നെയാണ് .പതിനാല് ലക്ഷം സ്‌കൊവില്‍ ഹീറ്റ് യൂണിറ്റാണ്  കൊമഡോ ഡ്രാഗണിന്റെ എരിവ് . ഗോസ്റ്റ് പെപ്പറിന്റേതാകട്ടെ  1,041,427 സ്‌കൊവില്‍ ഹീറ്റ് യൂണിറ്റും ഈ മുളകുകള്‍ ഭക്ഷിക്കുന്നത് പലപ്പോഴും ആരോഗ്യത്തിന് ഹാനികരമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  7 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  7 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  8 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  9 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  9 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  9 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  9 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  9 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  10 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  10 hours ago