പണമില്ലാത്തതിന്റെ പേരില്‍ വികസന പ്രവര്‍ത്തനങ്ങള്‍ മുടങ്ങില്ല: മന്ത്രി
തൃശൂര്‍: ലൈഫ് പദ്ധതിപ്രകാരം നിര്‍മിക്കാനുള്ള വീടുകള്‍ എത്രയും പെട്ടെന്നു പൂര്‍ത്തീകരിക്കുമെന്നും പണമില്ലാത്തതിന്റെ പേരില്‍ വികസനപ്രവര്‍ത്തനങ്ങള്‍ മുടങ്ങില്ലെന്നും പണം കണ്ടെത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. ആളൂര്‍ സര്‍വിസ് സഹകരണ ബാങ്കിന്റെ പ്രളയ ധനസഹായവിതരണവും ദുരിതാശ്വാസ ഫണ്ട് ഏറ്റുവാങ്ങലും നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രളയ കാലത്തും പ്രളയാനന്തര കാലത്തും ആളൂര്‍ സര്‍വിസ് സഹകരണ ബാങ്ക് നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാരിന്റെ നന്ദി മന്ത്രി അറിയിച്ചു.
പ്രളയത്തില്‍ അകപ്പെട്ട ബാങ്ക് അംഗങ്ങളായ 303 കുടുംബംങ്ങള്‍ക്ക് ബാങ്കിന്റെ 2016-2017, 2017-2018 വര്‍ഷത്തെ ലാഭവിഹിതത്തില്‍ നിന്നും മാറ്റിവച്ച 5000 രൂപ വീതം ധനസഹായവിതരണവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാങ്കിന്റെ ധനസഹായമായ 25 ലക്ഷം രൂപ ഏറ്റുവാങ്ങലും മന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ കെ.യു അരുണന്‍ മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷനായി. ആളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍ മുഖ്യാതിഥിയായി. ആളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ആര്‍ ഡേവിസ്, മാള ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ബിജി ജോണി, ആളൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു മുരളി, തങ്കമണി കൃഷ്ണന്‍, ഹെലന്‍ ചാക്കോ എന്നിവര്‍ പങ്കെടുത്തു. ആളൂര്‍ സര്‍വിസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ഇ.കെ നന്ദനന്‍ സ്വാഗതവും ബാങ്ക് സെക്രട്ടറി ഫിലോ ജോസഫ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."