HOME
DETAILS
MAL
ഷഹീന്‍ബാഗ്: പൊലിസ് ആവശ്യം സമരക്കാര്‍ തള്ളി
backup
January 15 2020 | 20:01 PM
ന്യൂഡല്‍ഹി: ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ റോഡ് ഉപരോധിച്ചുള്ള സമരം അവസാനിപ്പിക്കണമെന്ന ഡല്‍ഹി പൊലിസിന്റെ ആവശ്യം ഷഹീന്‍ബാഗിലെ സമരക്കാര്‍ തള്ളി.
പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുന്നതുവരെ സമരത്തില്‍നിന്നു പിന്നോട്ടില്ലെന്നു സമരക്കാര്‍ ചൂണ്ടിക്കാട്ടി. പ്രദേശത്തെ ഗതാഗത തടസം നീക്കാന്‍ ഇടപെടണമെന്നും സമവായത്തിലൂടെ പ്രശ്നം പരിഹരിക്കണമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.
അതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ഡല്‍ഹി പൊലിസ് സമരക്കാരുമായി ചര്‍ച്ച നടത്തിയപ്പോഴാണ് സമരക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഷഹീന്‍ബാഗില്‍നിന്ന് കാളിന്ദി കുഞ്ചിലേക്ക് പോകാന്‍ വേറെയും റോഡുകളുണ്ട്. എന്നാല്‍ ഭരണഘടനയ്ക്ക് പകരം മറ്റൊന്നില്ലെന്നും വനിതാ സമരക്കാരിലൊരാള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."