'മാലിന്യം ഏഴാംദിവസം'
മലപ്പുറം: ജില്ലാ ആസ്ഥാനത്തു ആറു ദിവസമായി മാലിന്യം കുന്നുകൂടുമ്പോഴും പരിഹാരം കാണാനാകാതെ അധികാരികളും വ്യാപാരികളും. കാരാത്തോട്ടെ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ മാലിന്യം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ സമരമാണ് പരിഹരിക്കാനാകാത്തത്.
കാരാത്തോട്ടെ കേന്ദ്രത്തില്‍ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതുമായി ബന്ധപ്പെട്ടു തുടങ്ങിയ സമരം അവസാനിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെയും അനുരഞ്ജന ചര്‍ച്ചകള്‍ നടന്നു. ഭരണതലത്തിലും പാര്‍ട്ടി തലത്തിലും ചര്‍ച്ചകള്‍ നടന്നെങ്കിലും പരിഹാരമായിട്ടില്ല. ഹോട്ടലുകളില്‍നിന്നും കച്ചവട സ്ഥാപനങ്ങളില്‍നിന്നുമുള്ള മാലിന്യങ്ങള്‍ നഗരസഭ ശേഖരിക്കാതായതോടെ മിക്ക കച്ചവട സ്ഥാപനങ്ങളിലും മാലിന്യങ്ങള്‍ കെട്ടിക്കിടക്കുകയാണ്.
കോട്ടപ്പടിയിലെ നടപ്പാതയില്‍ പലയിടത്തം മാലിന്യങ്ങള്‍ ചാക്കില്‍ കെട്ടിവച്ചതു കാണാമായിരുന്നു. അതേസമയം, പ്രശ്‌നത്തിനു താല്‍ക്കാലിക പരിഹാരമായി പല വ്യാപാരികളും സ്വന്തം നിലയ്ക്കു മാലിന്യസംസ്‌കരണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇത് എത്രദിവസം തുടരാനാകുമെന്നാണ് ആശങ്ക. പ്രശ്‌നം പരിഹരിക്കാന്‍ ചൊവ്വാഴ്ച ചേര്‍ന്ന മുസ്‌ലിംലീഗ് കൗണ്‍സിലര്‍മാരുടെ യോഗത്തിലും അന്തിമ തീരുമാനത്തിലെത്താനായില്ല.
രണ്ടു ദിവസത്തിനകം പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താനാകുമെന്നു മുതിര്‍ന്ന ഭരണകക്ഷി കൗണ്‍സിലര്‍ സുപ്രഭാതത്തോടു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."