കേരളത്തിന് ആശങ്ക
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പഞ്ചാബിനെതിരായ ജയത്തിന് പിന്നാലെ കേരളത്തിന് തിരിച്ചടി. പരമ്പരയിലെ ആദ്യ ജയത്തിന് പിന്നാലെ കേരളത്തിന്റെ അതിഥി താരം റോബിന് ഉത്തപ്പയ്ക്ക് പരുക്കേറ്റു. രാജസ്ഥാനെതിരേ 19ന് തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന അടുത്ത മത്സരത്തില്‍ റോബിന് ഉത്തപ്പ കളിക്കില്ല. ഞായറാഴ്ച പഞ്ചാബിന്റെ ആദ്യ ഇന്നിങ്സില്‍ ഫീല്‍ഡിങിനിടെ പരുക്കേറ്റ ഉത്തപ്പ രണ്ടാം ഇന്നിങ്സില്‍ ഫീല്‍ഡ് ചെയ്തിരുന്നില്ല. രണ്ടാം ഇന്നിങ്സില്‍ കേരളത്തിനായി ഓപ്പണ്‍ ചെയ്തെങ്കിലും മുന്‍ കര്‍ണാടക ബാറ്റ്സ്മാന് ആദ്യ പന്തില്‍തന്നെ പുറത്തായി. മത്സരം കഴിഞ്ഞയുടനെതന്നെ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് ചികിത്സയ്ക്കായി പോയ ഉത്തപ്പയ്ക്ക് ഒരാഴ്ചത്തെ വിശ്രമം വേണ്ടിവരുമെന്നാണ് അറിയുന്നത്.
വലിയ പ്രതീക്ഷകളോടെ ടീമിലെത്തിയ ഉത്തപ്പ ടി20 പരമ്പരകളില്‍ നിറം മങ്ങിയ ശേഷം രഞ്ജി ട്രോഫി ടൂര്‍ണമെന്റോടെയാണ് ഫോമിലേക്കെത്തിയത്. ഡല്‍ഹിക്കെതിരായ ആദ്യ മത്സരത്തില്‍ ആദ്യ ഇന്നിങ്സില്‍ സെഞ്ചുറിയും ബംഗാളിനെതിരേ നടന്ന രണ്ടാം മത്സരത്തില്‍ സഞ്ജു സാസംണിന്റെ സെഞ്ചുറിക്ക് കൂട്ടുനല്‍കി അര്‍ദ്ധ സെഞ്ചുറിയുമായി പൊരുതിയതും ഉത്തപ്പയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബിനെതിരേ ആദ്യ ഇന്നിങ്സില്‍ 48 റണ്‍സും ഉത്തപ്പ നേടി. ഞായറാഴ്ച ആരംഭിക്കുന്ന രാജസ്ഥാനിനെതിരായ മത്സരം ആതിഥേയര്‍ക്ക് നിര്‍ണായക മത്സരമാണ്. ഉത്തപ്പയുടെ അഭാവം കേരളത്തിന് വലിയ തിരിച്ചടിയാകും. ഉത്തപ്പയെ കൂടാതെ, ഫാസ്റ്റ്ബോളര്‍ ബേസില്‍ തമ്പിക്കും രാജസ്ഥാനെതിരായ മത്സരം നഷ്ടമായേക്കും. പരുക്ക് കാരണം പഞ്ചാബിനെതിരായ മത്സരത്തില്‍ പുറത്തിരുന്ന ഫാസ്റ്റ് ബോളര്‍ ആസിഫ് കെ.എം ബേസില്‍ തമ്പിക്ക് പകരക്കാരനാകുമെന്നാണ് സൂചന. അതേസമയം, പഞ്ചാബിനെതിരേ തിങ്കളാഴ്ച കളി തുടങ്ങുന്നതിനു തൊട്ടുമുമ്പ് പരിശീലനത്തിനിടെ പരുക്കേറ്റ അക്ഷയ് ചന്ദ്രന് രാജസ്ഥാനെതിരായ മത്സരത്തില്‍ ടീമിലേക്ക് തിരിച്ചെത്തും. രണ്ട് അണ്ടര്‍ 23 ബാറ്റ്സ്മാന്മാരായ രോഹന് കുന്നുമ്മേല്‍, വത്സല്‍ ഗോവിന്ദ് എന്നിവരിലാരെങ്കിലും ഉത്തപ്പയ്ക്ക് പകരക്കാരനായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."