HOME
DETAILS

മലമ്പുഴ ഉദ്യാനത്തിലെ വാച്ച് ടവര്‍ സാമൂഹ്യവിരുദ്ധരുടെ താവളമാവുന്നു

  
backup
June 10 2016 | 19:06 PM

%e0%b4%ae%e0%b4%b2%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%89%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%be%e0%b4%9a

മലമ്പുഴ: കേരളത്തിന്റെ ആഭ്യന്തര വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴയിലെ വാച്ച് ടവര്‍ സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നതായി ആരോപണം. ഉദ്യാനനഗരിയിലെത്തുന്ന ആയിരക്കണക്കിനു വിനോദസഞ്ചാരികള്‍ക്ക് അണക്കെട്ടും ഉദ്യാനവും പാലക്കാട് നഗരവുമെല്ലാം ആസ്വാദിക്കാനായി നിര്‍മ്മിച്ച വാച്ച് ടവറാണ് അധികൃതരുടെ അനാസ്ഥമൂലം നാശത്തിന്റെ വക്കിലാവുന്നത്. ജലസേചനവകുപ്പും ഡി.ടി.പി.സിയും തമ്മിലുള്ള വടംവലിയില്‍ നഷ്ടമാകുന്നതാകട്ടെ വിനോദസഞ്ചാരികളുടെ ആസ്വാദനസൗകുമാര്യമാണ്. 1996ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാരാണ് 14.5 ലക്ഷം രൂപ ചിലവില്‍ ഉദ്യാനത്തോടുചേര്‍ന്നുള്ള ഗവര്‍ണര്‍ സ്ട്രീറ്റില്‍ മൂന്നുനിലകളുള്ള വാച്ച് ടവര്‍ നിര്‍മ്മിച്ചത്. എന്നാല്‍ മലമ്പുഴ ഉദ്യാനം മുഴുവന്‍ നവീകരണത്തിനായി സര്‍ക്കാര്‍ കോടികള്‍ ചിലവഴിച്ചപ്പോള്‍ ഗവര്‍ണര്‍ സ്ട്രീറ്റില്‍ സ്ഥാപിച്ച വാച്ച് ടവര്‍ മാത്രം നവീകരിക്കുവാനോ നന്നാക്കാനോ തയ്യാറായില്ല. പകല്‍സമയത്തുപോലും ഇതിനകത്ത് മദ്യപാനികളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമാണെന്നാണ് സന്ദര്‍ശകര്‍ പറയുന്നത്.
വാച്ച് ടവറിലുള്ള ദൂരദര്‍ശിനിയുടെ ലെന്‍സ് തകരാറായെന്നു പറഞ്ഞാണ് വാച്ച്ടവറിന്റെ പ്രവര്‍ത്തനം നിര്‍ത്തിയത്. മുതിര്‍ന്നവര്‍ക്ക് അഞ്ചുരൂപയായിരുന്നു പ്രവേശന ഫീസായി ഈടാക്കിയിരുന്നത്. ദൂരദര്‍ശിനിയുടെ ഒരുഭാഗത്ത് നിന്നു നോക്കിയാല്‍ മലമ്പുഴ ഉദ്യാനവും അണക്കെട്ടിന്റെ മുഴുവന്‍ ഭാഗവും മറുഭാഗത്തു കൂടി നോക്കിയാല്‍ പാലക്കാട് കോട്ടയും നെല്ലിയാമ്പതിയും സൈലന്റ് വാലിയുമൊക്കെ കാണാനാവുമെന്നതാണ് സന്ദര്‍ശകരെ ആസ്വാദിച്ചിരുന്നത്. കോയമ്പത്തൂര്‍ നഗരവും ദൂരദര്‍ശിനിയിലൂടെ ആസ്വാദിക്കാമെന്നുവരെ സന്ദര്‍ശകര്‍ അഭിപ്രായപ്പെട്ടിരുന്നു. ഏറെ കൗതുകകരമായ കാഴ്ചകള്‍ നല്‍കിയിരുന്നതിനാല്‍ വാച്ച് ടവറിന്റെ പ്രവര്‍ത്തനം നിലച്ചത് സന്ദര്‍ശകര്‍ക്ക് വേദനാജനകമായിരുന്നു.
ഉദ്യാനത്തില്‍ റോഡ് ട്രെയിനിന്റെ സര്‍വ്വീസ് നടത്തിയിരുന്ന സമയത്ത് വാച്ച് ടവറിലും വിനോദസഞ്ചാരികളുടെ തിരക്കുണ്ടായിരുന്നു. എന്നാല്‍ ഇടക്കാലത്ത് റോഡ് ട്രെയിന്‍ നിര്‍ത്തിയതോടെ ഇതുവഴിയുള്ള തിരക്കുകുറഞ്ഞതിനാലാണ് വാച്ച് ടവറിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ കാണമെന്ന പറയപ്പെടുന്നു. ദൂരദര്‍ശിനിയുടെ ലെന്‍സും അനുബന്ധ ഉപകരണങ്ങളും ഡി.ടി.പി.സി അധികൃതര്‍ തന്നെ കൊണ്ടുപോയതായി പറയുന്നുണ്ടെങ്കിലും ഇറിഗേഷന്‍ വകുപ്പിന്റെ അനാസ്ഥയാണ് വാച്ച് ടവറിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്ന് ആക്ഷേപവുമുണ്ട്.
അറുപതാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി സാഡില്‍ഡാമും ഗവര്‍ണര്‍സ്ട്രീറ്റും റോക്ക് ഗാര്‍ഡനുമെക്കെ തുറന്നു കൊടുത്തെങ്കിലും വൈകാതെ വാച്ച് ടവറിലെ ദൂരദര്‍ശിനി നന്നാക്കുമെന്നും കൂടുതല്‍ ശേഷിയുള്ള ലെന്‍സ് ഘടിപ്പിച്ച് വിനോദസഞ്ചാരികളെയാകര്‍ഷിക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഓണം, പൊങ്കല്‍, റംസാന്‍ ദിനങ്ങളിലെല്ലാം കൂടുതല്‍ വരുമാനം ലഭിക്കുന്ന സാഹചര്യത്തില്‍ പെരുന്നാളിനും സന്ദര്‍ശകതിരക്കു കണക്കിലെടുത്ത് എത്രയും പെട്ടെന്ന് വാച്ച്ടവന്റെ പ്രവര്‍ത്തനസജ്ജമാക്കണമെന്നാണ് സന്ദര്‍ശകരടക്കമുള്ളവരുടെ അഭിപ്രായം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  8 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  8 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  9 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  10 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  10 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  10 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  10 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  10 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  11 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  11 hours ago