HOME
DETAILS

സര്‍ക്കാര്‍ കോളജുകളിലെ മാധ്യമ പഠനം; തസ്തിക സൃഷ്ടിക്കാന്‍ നടപടികളില്ല

  
backup
January 15 2020 | 20:01 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae

കല്‍പ്പറ്റ: സംസ്ഥാനത്തെ സര്‍ക്കാര്‍ കോളജുകളില്‍ മാധ്യമ പഠന വിഭാഗത്തില്‍ ആവശ്യമായ തസ്തിക സൃഷ്ടിക്കാന്‍ നടപടികളില്ല. ഇത് വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും തിരിച്ചടിയാകുകയാണ്. സംസ്ഥാനത്തെ 18 കോളജുകളില്‍ മാധ്യമ പഠനം (മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം) മുഖ്യവിഷയമായും കോംപ്ലിമെന്ററിയായും സബ്‌സിഡറിയായും നിലവില്‍ പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ ഈ വിഷയത്തിനായി 2014ല്‍ നടത്തിയ നാലു നിയമനങ്ങള്‍ മാത്രമാണ് ഇതുവരെ നടന്നത്. നിലവില്‍ കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ.കോളജിലെ ഒരു പോസ്റ്റിലേക്ക് പി.എസ്.സി പരീക്ഷയും അഭിമുഖവും പൂര്‍ത്തിയാക്കി റാങ്ക് ലിസ്റ്റ് തയാറാക്കിയെങ്കിലും ഇതുവരെ നിയമനം നടന്നിട്ടില്ല.
ആഴ്ചയില്‍ ഒന്‍പത് മണിക്കൂറിലധികം ഒരു വിഷയത്തിന് അനുവദിക്കുന്നുണ്ടെങ്കില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത് തസ്തികകള്‍ അനുവദിക്കണമെന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവുണ്ടായിരിക്കെ, വര്‍ഷങ്ങളായി താല്‍ക്കാലിക അധ്യാപകരെ നിയമിച്ചാണ് കോളജുകളില്‍ അധ്യയനം നടത്തുന്നത്.
ആഴ്ചയില്‍ 72 മണിക്കൂറാണ് കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ.കോളജില്‍ വിഷയത്തിന് അനുവദിച്ചിരിക്കുന്നത്. ഇവിടെ രണ്ടുസ്ഥിര നിയമനം മാത്രമാണ് നടന്നിട്ടുള്ളത്. ബിരുദാനന്തര ബിരുദ കോഴ്‌സുമുള്ള കോളജില്‍ ഏഴ് തസ്തികകള്‍ ആവശ്യമായ സാഹചര്യത്തിലാണിത്. നിലവിലെ റാങ്ക് ലിസ്റ്റില്‍നിന്ന് ഒരു നിയമനം നടന്നാലും നാല് തസ്തികകള്‍ ഇവിടെ ഒഴിഞ്ഞുകിടക്കും.
ആഴ്ചയില്‍ 12 മണിക്കൂര്‍ വിഷയത്തിന് അനുവദിക്കുന്ന അഞ്ചു കോളജുകളും 16 മണിക്കൂര്‍ അനുവദിക്കുന്ന ഒരു കോളജും ഒന്‍പത് മണിക്കൂര്‍ അനുവദിക്കുന്ന ഒരു കോളജും ആറ് മണിക്കൂര്‍ വീതം അനുവദിക്കുന്ന പത്ത് കോളജുകളുമാണുള്ളത്. അഞ്ചിലധികം തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തണമെന്നിരിക്കെ, വര്‍ഷങ്ങളായി ബന്ധപ്പെട്ടവര്‍ ഈ ആവശ്യം അവഗണിക്കുകയാണെന്ന ആക്ഷേപമാണ് ഉയരുന്നത്. നിയമനം നടക്കാത്തത് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ അവസരം നഷ്ടപ്പെടുത്തുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. തസ്തികകള്‍ അനുവദിക്കുന്നതിനും സര്‍ക്കാര്‍ കോളജുകളില്‍ മാധ്യമ പഠന കോഴ്‌സുകള്‍ തുടങ്ങുന്നത് സംബന്ധിച്ചും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് പരാതികളും നിവേദനങ്ങളും നല്‍കിയിട്ടും തുടര്‍നടപടികളില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  7 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  8 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  9 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  9 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  9 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  10 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  10 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  10 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  10 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  10 hours ago