HOME
DETAILS

പരാതി നല്‍കിയവര്‍ക്കെതിരെ പൊലിസില്‍ കള്ളക്കേസ് കൊടുത്തതായി ആരോപണം

  
backup
February 22 2017 | 07:02 AM

%e0%b4%aa%e0%b4%b0%e0%b4%be%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%bf%e0%b4%af%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf

 


മാള: അംഗന്‍വാടി ജീവനക്കാരുടെ മോശമായ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ പരാതി നല്‍കിയവര്‍ക്കെതിരെ പൊലിസില്‍ കള്ളക്കേസ് കൊടുത്തതായി ആരോപണം. കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡ് എരവത്തൂരില്‍ പ്രവര്‍ത്തിക്കുന്ന 103 ാം നമ്പര്‍ അംഗന്‍വാടിക്കെതിരെയാണ് നാട്ടുകാര്‍ ഒപ്പിട്ട പരാതി ഐ.സി.ഡി.എസ് ഓഫീസര്‍ക്ക് നല്‍കിയത്. ഇവിടത്തെ ടീച്ചറും ആയയും വളരെ മോശമായാണ് ചെറിയ കുട്ടികളോട് പെരുമാറുന്നതെന്നാണ് പരാതി. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമായെത്തുന്ന പോഷകാഹാരങ്ങള്‍ അവര്‍ക്ക് നല്‍കാതെ ടീച്ചറും ആയയും ചേര്‍ന്ന് അവരവരുടെ വീട്ടിലേക്ക് കൊണ്ടുപോകുകയാണെന്നും പരാതിയില്‍ പറയുന്നുണ്ട്. കുഞ്ഞു കുട്ടികള്‍ അറിയാതെ മൂത്രമൊഴിച്ചാലോ ഛര്‍ദ്ധിച്ചാലോ കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തി വൃത്തിയാക്കിക്കുന്നതും പതിവാണ്. സദാസമയവും വൃത്തിഹീനമാണ് അംഗന്‍വാടിക്കകവും പുറവും. മുന്‍കാലങ്ങളില്‍ ഇതിനെതിരെ പരാതികള്‍ നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല തുടങ്ങിയ കാര്യങ്ങള്‍ കാണിച്ചാണ് പരാതി നല്‍കിയത്. തുടര്‍ന്നാണ് രാധയെന്ന ടീച്ചറും കൊച്ചുത്രേസ്യയെന്ന ആയയും മാള പൊലിസില്‍ കള്ളപരാതി നല്‍കിയത്. ഐ.സി.ഡി.എസ് ഓഫീസര്‍ക്ക് നല്‍കിയ പരാതിയില്‍ 17 പേര്‍ പരാതിയില്‍ ഒപ്പിട്ടെങ്കിലും എം.സി അരുണ്‍, എം.എസ്.സുനില്‍കുമാര്‍, പി.ജി വിഭീഷ് എന്നിവര്‍ക്കെതിരെയാണ് പൊലിസില്‍ പരാതി നല്‍കിയത്. അംഗന്‍വാടിയുടെ മോശമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കഴിഞ്ഞ മൂന്നു വര്‍ഷമായി പലരീതിയില്‍ ബന്ധപ്പെട്ടവരെ സമീപിച്ച് പരാതിപ്പെട്ടിട്ടും എവിടെ നിന്നും നീതി ലഭിച്ചില്ലെന്നാണ് നാട്ടുകാരുടെ പരാതി. പഞ്ചായത്തിലെ അംഗന്‍വാടികള്‍ക്കായി പതിമൂന്ന് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും ഈ അംഗന്‍വാടിക്കു വേണ്ടി യാതൊന്നും ചെയ്യാതെ ഇവര്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുകയാണെന്നും ആരോപണമുണ്ട്. അംഗന്‍വാടിയുടെ പ്രവര്‍ത്തനത്തിന് എതിരെ പരാതിപ്പെട്ടവരുടെ മക്കളെ വരും വര്‍ഷങ്ങളിലും അവഗണിക്കുമെന്ന ഭീഷണിയും ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ടെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു .

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം

Kerala
  •  2 months ago
No Image

ദുബൈ ജിടെക്സ് ഗ്ലോബൽ നാളെ തുടക്കമാവും

uae
  •  2 months ago
No Image

പൂരം കലക്കല്‍; റിപ്പോര്‍ട്ടിന് രഹസ്യസ്വഭാവം, പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-13-10-2024

PSC/UPSC
  •  2 months ago