കശ്മീര്‍: ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ടതെന്ന് യു.എന്‍ രക്ഷാ കൗണ്‍സില്‍; ഒറ്റപ്പെട്ട് പാകിസ്താനും ചൈനയും
ന്യൂയോര്‍ക്ക്: കശ്മിര്‍ വിഷയത്തില്‍ യു.എന്‍ രക്ഷാ കൗണ്‍സില്‍ അടച്ചിട്ട മുറിയില്‍ ചര്‍ച്ചനടത്തി. പാകിസ്താന്റെ സഖ്യകക്ഷിയായ ചൈനയുടെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് ചര്‍ച്ചയെ എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. ഇത് രണ്ടാം തവണയാണ് രക്ഷാസമിതി കശ്മിര്‍ വിഷയത്തില്‍ യോഗം ചേരുന്നത്.
ജമ്മു കശ്മിരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് റദ്ദാക്കിയതിനെ തുടര്‍ന്ന് ചൈനയുടെ ഇടപെടലില്‍ കഴിഞ്ഞ ഓഗസ്റ്റിലും സുരക്ഷാ കൗണ്‍സില്‍ ചേര്‍ന്നിരുന്നു.
കശ്മിര്‍ വിഷം ഇന്ത്യയും പാകിസ്താനും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ടതാണെന്ന് ഇന്ത്യയുടെ നിലപാട് തന്നെയായിരുന്നു ഫ്രാന്‍സും റഷ്യയും അമേരിക്കയും ബ്രിട്ടനും സ്വീകരിച്ചത്.
ജമ്മു കശ്മിരിലെ പ്രശ്‌നങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്നായിരുന്നു അമേരിക്കയുടെ നിലപാട്. വിഷയത്തില്‍ മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി ഫ്രഞ്ച് അധികൃതര്‍ വ്യക്തമാക്കിയതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."