HOME
DETAILS
MAL
മഞ്ജല്‍പൂരില്‍ കുതിച്ചോടി കേരള എക്സ്പ്രസ്
backup
February 22 2017 | 07:02 AM
വഡോദര: ദേശീയ ജൂനിയര്‍ സ്കൂള്‍ മീറ്റിന്റെ മൂന്നാം ദിനത്തില്‍ കേരളത്തിന്റെ മെഡല്‍ വേട്ട. രണ്ടു സ്വര്‍ണവും രണ്ടു വെള്ളിയും രണ്ടു വെങ്കലവും കേരള താരങ്ങള്‍ ഓടിച്ചാടി നേടി. പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ അപര്‍ണ റോയി, പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ ആന്‍സി സോജന് എന്നിവരാണ് സ്വര്‍ണം നേടിയത്. പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ഗൗരി നന്ദനയും ലോങ്ജമ്പില്‍ അപര്‍ണ റോയിയുമാണ് വെള്ളി നേടിയത്. ആണ് കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ മുഹമ്മദ് ലസനും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അജിനി അശോകനും വെങ്കലം നേടി. ഇതോടെ 6 സ്വര്‍ണവും നാല് വെള്ളിയും അഞ്ച് വെങ്കലവുമായി ഹരിയാനയെ പിന്തള്ളി കേരളം ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."