താനൊരു റബ്ബര്‍ സ്റ്റാമ്പല്ല, സര്‍ക്കാര്‍ നടപടി അറിഞ്ഞത് മാധ്യമങ്ങളിലൂടെ; സര്‍ക്കാരിനെതിരെ വീണ്ടും ഗവര്‍ണര്‍
തിരുവനന്തപുരം: പൗരത്വ ഭേദഗതി വിഷയത്തില്‍ സുപ്രിം കോടതിയെ സമീപിച്ച കേരള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.സര്‍ക്കാരിന് കോടതിയെ സമീപിക്കാന്‍ ഭരണഘടനാപരമായ അവകാശമുണ്ടെന്നും എന്നാല്‍ ഭരണഘടനാ പരമായി സംസ്ഥാനത്തിന്റെ തലവനായ തന്നോട് ആലോചിക്കാതെയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു.
കോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടി പ്രോട്ടോക്കോള്‍ ലംഘനമാണ്. ഭരണഘടനാ പരമായി സംസ്ഥാനത്തിന്റെ തലവനായ തന്നോട് ആലോചിക്കാതെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോയത് ശരിയായില്ല. ചിലര്‍ നിയമത്തിന് മുകളിലാണെന്നാണ് കരുതുന്നത്. എന്നാല്‍ അങ്ങനെയല്ല. എല്ലാവരും നിയമത്തിന് താഴെയാണ്. -ഗവര്‍ണര്‍ തിരുവനന്തപുരത്ത് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ച് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് വിഷയത്തിലും ഗവര്‍ണര്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു. വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സിനെ കുറിച്ച് ചില ചോദ്യങ്ങള്‍ ഉയര്‍ത്തുക മാത്രമാണ് ചെയ്തത്. തീരുമാനം എടുക്കുന്നതിന് മുമ്പ് തൃപ്തി തോന്നണം. നിയമസഭ ചേരാനിരിക്കുകയാണ്. അതിനു മുന്‍പ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിന്റെ ആവശ്യമെന്താണ്? താന്‍ റബ്ബര്‍ സ്റ്റാമ്പല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."