നൂറ്റാണ്ടുകള്‍ പഴക്കമുളള പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രത്തിന്റെ തിടമ്പ് ചെങ്ങന്നൂരില്‍
ആനക്കര:നൂറ്റാണ്ടുകള്‍ പഴക്കമുളള പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രത്തിന്റെ തിടമ്പ് ചെങ്ങന്നൂരില്‍ കണ്ടെത്തി.പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രം പൂര്‍ണ്ണ ചൈതന്യത്തിലേക്ക്.ചെങ്ങന്നൂരിലെ ഊര മടത്തിലാണ് ഇപ്പോള്‍ തിടമ്പ് ഉളളത്.ക്ഷേത്രത്തിന്റെ ജീര്‍ണ്ണോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്ന സാഹചര്യത്തിലാണ് മഠത്തില്‍ ദോഷ ഫലങ്ങള്‍ കണ്ടുതുടങ്ങിയത്. ഇതിനിടയില്‍ മഠത്തിലെ കാരണവരായ നമ്പൂതിരി നിര്യാതനാകുകയും. ഇതിനെ തുടര്‍ന്ന് ഈ മടത്തിലെ തേവാരമൂര്‍ത്തികള്‍ക്കൊപ്പം വെച്ച ്ആരാധിച്ചുവരുന്ന തിടമ്പ് ഉള്‍പ്പെടെയുളളവക്ക് യഥാ സമയം പൂജകളുമറ്റും മുടങ്ങുകയും ചെയ്തു.ഇതിനെ തുടര്‍ന്നാണ് അവിടത്തെ കാരണവന്‍മാരുടെ കേട്ടറവ് വെച്ചാണ് എറണാകുളം, അയിമുറി, ഇളമ്പന്തപ്പിളളി പെരുമ്പാവൂര്‍ തലയാറ്റുംമ്പിളളി മനയിലെ പരമേശ്വരന്‍ നമ്പൂതിരിയുടെ നേത്യത്വത്തിലുളള ബന്ധുക്കള്‍ ചൊവ്വാഴ്ച്ച പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രത്തിലെത്തുന്നത്.
ഇതിനെ തുടര്‍ന്ന് ആലൂര്‍ മനോജ് പണിക്കരുടെ നേത്യത്വത്തില്‍ ദേവ പ്രശ്‌നം വെച്ചപ്പോഴാണ് ക്ഷേത്രത്തിന്റെ തിടമ്പുമായി ബന്ധപ്പെട്ട ചരിത്രമറിയുന്നത്. .ഇപ്പോള്‍ പ്രധാന ക്ഷേത്രത്തില്‍ തിടമ്പിന് പകരം വാല്‍കണ്ണാടി വെച്ചാണ് പുറത്തേക്കുളള എഴുന്നളളിപ്പ.ഊട്ട് പുര, പരശുരാമന്‍ നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്ന തീര്‍ത്തി കുളത്തിന്റെ നിര്‍മ്മാണം എന്നിവ നടക്കുന്നുണ്ട്. പന്നിയൂര്‍ രാഹമൂര്‍ത്തി സേവന സമിതിയുടെ നേത്യത്വത്തിലാണ് ജീര്‍ണ്ണോദ്ധാരണ പ്രവര്‍ത്തനം നടക്കുന്നത്.ദേവ പ്രശ്‌നത്തില്‍ തിടമ്പുളള എറണാകുളം,പെരുമ്പാവൂര്‍ തലയാറ്റുംമ്പിളളി മനയിലെ പരമേശ്വരന്‍ നമ്പൂതിരി , ക്ഷേത്രം മേല്‍ശാന്തിമാരായ കൃഷ്ണന്‍നമ്പൂതിരി,വിഷ്ണു നമ്പൂതിരി,ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ നാരായണന്‍നായര്‍,സി.കെ.നീലകണ്ഠന്‍ നമ്പൂതിരി,,പന്നിയൂര്‍ ക്ഷേ്‌ത്രേ സേവന സമിതി അംഗങ്ങളായ യു.പി.ശ്രീധരന്‍, പി.ബാലന്‍,പ്രസാദ് പന്നിയൂര്‍,സി.കെ.ശശിപച്ചാട്ടിരി എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."