HOME
DETAILS

മൃതദേഹം സൗജന്യമായി തന്നെ കൊണ്ടുപോകണം: നിയമ പോരാട്ടത്തിനൊരുങ്ങി പ്രവാസി സംഘടനകള്‍ 

  
backup
January 06 2019 | 09:01 AM

544531

 

സി.എച്ച് ഉബൈദുല്ല റഹ് മാനി#

മനാമ: പ്രവാസികളുടെ മൃതദേഹം ഭാരം നോക്കി നിരക്ക് ഈടാക്കുന്നത് ഒഴിവാക്കി, നിരക്കുകള്‍ ഏകീകരിച്ചതായി എയര്‍ ഇന്ത്യ പ്രഖ്യാപിച്ചെങ്കിലും തൃപ്തരാകാതെ പ്രവാസി സംഘടനകളും സാമൂഹ്യ പ്രവര്‍ത്തകരും രംഗത്ത്.

പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള ചില അയല്‍ രാഷ്ട്രങ്ങളിലേക്ക് നിലവിലുള്ളതുപോലെ പ്രവാസികളുടെ മൃതദേഹം പൂര്‍ണ്ണമായും സൗജന്യമായി നാട്ടിലെത്തിക്കണമെന്നാണ് ചിലരുടെ ആവശ്യം. വിവിധ സംഘടനകളുമായി കൂടിയാലോചനകള്‍ക്ക് ശേഷം ഇതിനായി നിയമ പോരാട്ടം ശക്തമാക്കുമെന്നും ചിലര്‍ അറിയിച്ചിട്ടുണ്ട്.

നിലവില്‍ ഏകീകരിച്ച നിരക്ക് തന്നെ വളരെ കൂടുതലാണെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന അശ്‌റഫ് താമരശ്ശേരിയുള്‍പ്പെടെയുള്ള സാമൂഹ്യ പ്രവര്‍ത്തകരുടെ ആക്ഷേപം.
പുതിയ നിരക്ക് സര്‍ക്കാറും എയര്‍ഇന്ത്യയും തമ്മിലുള്ള ഒത്തുകളിയാണെന്ന് യു.എ.ഇ ഹംഫാസും വ്യക്തമാക്കി.

പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കണമെന്ന പ്രവാസികളുടെ ദീര്‍ഘ കാല ആവശ്യത്തില്‍ നിന്നും ഭാഗികമായ തീരുമാനം മാത്രമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളതെങ്കിലും അത് സ്വാഗതാര്‍ഹമാണെന്ന് ബഹ്‌റൈന്‍ എസ്.കെ.എസ്.എസ് എഫ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.

എങ്കിലും രാജ്യത്തിന്റ സമ്പദ്ഘടനക്ക് അതുല്യമായ വിദേശനാണ്യം നേടിത്തരുന്നവരാണ് പ്രവാസികള്‍ എന്നിരിക്കെ, അവരുടെ മൃതശരീരത്തിന് വിലയിടുന്ന പ്രവണത പൂര്‍ണ്ണമായും ഒഴിവാക്കുക തന്നെയാണ് വേണ്ടത്. ഗള്‍ഫില്‍ മരണപ്പെടുന്ന മുഴുവന്‍ പ്രവാസികളുടെയും ശരീരം സര്‍ക്കാര്‍ ചിലവില്‍ സ്വദേശത്തേക്ക് എത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നും ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് ആവശ്യപ്പെട്ടു.

ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളുടെ ഫണ്ടില്‍ മാത്രം നൂറുകണക്കിന് കോടി രൂപയുണ്ട്. കോണ്‍സുലര്‍ സേവനങ്ങള്‍ക്കായി എത്തുന്ന ഓരോ പ്രവാസിയില്‍ നിന്ന് 100 രൂപക്ക് തുല്യമായ തുക കൂടുതല്‍ വാങ്ങിയാണ് ഈ ഫണ്ട് വികസിപ്പിക്കുന്നത്. ഈ തുകയെടുത്തെങ്കിലും അവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത് സൗജന്യമാക്കണമെന്നാണ് സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടിട്ടുള്ളത്. ഇതേ ആവശ്യവുമായി ബഹ്‌റൈനിലെ യാത്രാ സമിതിയും രംഗത്തെത്തിയിട്ടുണ്ട്.

കൂടാതെ ഐ.സി.എഫ് ഗള്‍ഫ് കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള വിവിധ സംഘടനകളും കൂട്ടായ്മകളും ഇതേ ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഘട്ടം ഘട്ടമായി ഭാവിയിലെങ്കിലും പ്രവാസി മൃതദേഹങ്ങള്‍ക്ക് വിലയിടുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന ആവശ്യമുയര്‍ത്തുന്നവരുമുണ്ട്.

നിര്‍ധനരായ പ്രവാസികളുടെ മൃതദേഹമെങ്കിലും സൗജന്യമായി നാട്ടിലെത്തിക്കാനാവശ്യമായ നടപടികളുണ്ടാവണമെന്ന ആവശ്യമാണ് ബഹ്‌റൈനിലുള്ള കേരള പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍ ആവശ്യപ്പെടുന്നത്.

പ്രവാസികളുടെ മൃതദേഹം ഭാരം നോക്കി നിരക്ക് നിശ്ചയിക്കുന്നതിന് പകരം മുതിര്‍ന്നവര്‍ക്ക് 1500 ദിര്‍ഹം, 20 വയസ്സിനു താഴെയുള്ളവര്‍ക്ക് 750 ദിര്‍ഹം എന്നിങ്ങിനെ നിരക്ക് ഏകീകരിച്ച എയര്‍ ഇന്ത്യയുടെ തീരുമാനം വന്നതു മുതല്‍ സാമൂഹ്യ പ്രവര്‍ത്തകരുള്‍ക്കൊള്ളുന്ന വിവിധ സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളിലും വിഷയം ചര്‍ച്ചയായിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് മൃതദേഹം പൂര്‍ണ്ണമായും സൗജന്യമായി നാട്ടിലെത്തിക്കണമെന്ന ആവശ്യങ്ങളും ശക്തമായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  16 minutes ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  30 minutes ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  2 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  3 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  4 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  5 hours ago