HOME
DETAILS

മലമ്പനി: എലത്തൂരില്‍ പ്രതിരോധ നടപടി ഊര്‍ജിതം ഇന്നലെ ഒരാള്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു

  
backup
June 10 2016 | 20:06 PM

%e0%b4%ae%e0%b4%b2%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%8e%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0

കോഴിക്കോട്: നേരത്തെ അഞ്ചുപേര്‍ക്കു മലമ്പനി രോഗം കണ്ടെത്തിയ എലത്തൂര്‍ മേഖലയില്‍ മറ്റൊരാള്‍ക്കു കൂടി രോഗം ബാധിച്ചതായി സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ കര്‍ശനമാക്കി. ജില്ലാ മെഡിക്കല്‍ ഓഫിസ്, ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റ്, കോര്‍പറേഷന്‍ ആരോഗ്യവിഭാഗം, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയുടെ നേതൃത്വത്തിലാണു പ്രതിരോധ നടപടികള്‍ സ്വീകരിച്ചുവരുന്നത്. പത്ത് സ്‌ക്വാഡുകളായി തിരിഞ്ഞാണു പ്രവര്‍ത്തനങ്ങള്‍. ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നു ജില്ലാ മലേറിയ ഓഫിസര്‍ കെ. പ്രകാശ്കുമാര്‍ അറിയിച്ചു.
മലേറിയ പരത്തുന്ന അനോഫിലിസ് പെണ്‍കൊതുകുകളുടെ സാന്നിധ്യം എലത്തൂര്‍ മേഖലയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആഴം കുറഞ്ഞതും കോണ്‍ക്രീറ്റ് റിങ്ങുകള്‍ സ്ഥാപിച്ചതുമായ കിണറുകളാണു പ്രദേശത്ത് ഏറെയും. ഇത്തരം കിണറുകളില്‍ കൊതുകുകള്‍ മുട്ടയിടാന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ കിണറുകളില്‍ കൊതുകുനാശിനി തളിക്കുന്നതടക്കമുള്ള നടപടികളാണു പുരോഗമിക്കുന്നത്. കൊതുകുകളെ നശിപ്പിക്കുന്ന ഗപ്പി മത്സ്യങ്ങളെ കിണറുകളില്‍ നിക്ഷേപിക്കുന്നുമുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളിലെത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. നേരത്തെ അഞ്ചുപേര്‍ക്കും ഇന്നലെ ഒരാള്‍ക്കും സ്ഥിരീകരിച്ചത് സെറിബ്രല്‍ മലേറിയ അല്ലെന്നും ഫാല്‍സിപാരം മലേറിയ എന്ന ഇനത്തിലുള്ള മലമ്പനിയാണെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൂടുതലായും കാണപ്പെടുന്ന രോഗമാണിത്. കേരളത്തില്‍ ജോലി തേടിയെത്തുന്ന ഈ സംസ്ഥാനക്കാര്‍ വഴി രോഗം ഇവിടെയും വ്യാപിച്ചുവെന്ന സാധ്യതയാണ് ആരോഗ്യവകുപ്പ് മുന്നോട്ടുവയ്ക്കുന്നത്. വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി തൊഴിലാളികള്‍ എലത്തൂര്‍ മേഖലയില്‍ താമസിച്ചു ജോലിചെയ്യുന്നുണ്ട്. ഇവരുടേതുള്‍പ്പെടെയുള്ള രക്തസാംപിളുകള്‍ ശേഖരിച്ചു പരിശോധന നടത്തുകയാണ് ആരോഗ്യവകുപ്പ്.
എലത്തൂരിനു പുറമേ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വെള്ളിമാടുകുന്ന് പൂളക്കടവിലും കോര്‍പറേഷനിലെ മറ്റിടങ്ങളിലും മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍.എല്‍ സരിതയുടെ നേതൃത്വത്തിലുള്ള സംഘം പൂളക്കടവിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തി. താമസസ്ഥലങ്ങളിലെ സാഹചര്യം സംബന്ധിച്ചു വിശദമായ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്കു സമര്‍പ്പിക്കുമെന്ന് ഡി.എം.ഒ അറിയിച്ചു. ഇതരസംസ്ഥാന തൊഴിലാളികള്‍ ജോലിചെയ്യുന്ന നിര്‍മാണ സൈറ്റുകളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.
ജില്ലയിലെങ്ങും മഴക്കാലരോഗങ്ങള്‍ക്കായി പ്രത്യേക പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കിയതായി ഹോമിയോ ഡി.എം.ഒ ഡോ. കവിതാ പുരുഷോത്തമന്‍ അറിയിച്ചു. ജില്ലാ ഹോമിയോ ആശുപത്രിയില്‍ പനി ക്ലിനിക് ആരംഭിക്കുകയും താലൂക്ക് ഹോമിയോ ആശുപത്രികള്‍ കേന്ദ്രീകരിച്ച് ഹോമിയോ ഡോക്ടര്‍മാരുടെ സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തി ദ്രുതകര്‍മ പ്രതിരോധസേന രൂപീകരിക്കുകയും ചെയ്തു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് എലത്തൂരിലെ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് മലേറിയ സ്ഥിരീകരിച്ചത്. ജില്ലയില്‍ ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവില്‍ 49 മലേറിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  38 minutes ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  7 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  8 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  8 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  8 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  9 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  9 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago