HOME
DETAILS
MAL
ടി.പി പീതാംബരനെ എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍, എ.കെ ശശീന്ദ്രന് മന്ത്രിയായി തുടരും
backup
January 16 2020 | 14:01 PM
ന്യൂഡല്‍ഹി: ടി.പി പീതാംബരനെ എന്‍.സി.പി സംസ്ഥാന അധ്യക്ഷനായി നിയമിച്ചു. എ.കെ ശശീന്ദ്രന് മന്ത്രിയായി തുടരാനും ഇന്ന് മുംബൈയില്‍ ചേര്‍ന്ന എന്‍.സി.പി നേതൃയോഗത്തില്‍ തീരുമാനമായി. തോമസ് ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്റെ ചുമതല താത്കാലികമായി വഹിച്ചുവരികയായിരുന്നു ടി.പി പീതാംബരന്.
പ്രസിഡന്റിനെയും മന്ത്രിയെയും ചൊല്ലി കേരള എന്‍.സി.പിയിലെ ചേരിപ്പോര് രൂക്ഷമായിരിക്കെയാണ് കേന്ദ്രനേതൃത്വം പ്രശ്നത്തില്‍ ഇടപെട്ടത്.
കുട്ടനാട് ഉപതെരഞ്ഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പും നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ മന്ത്രിസ്ഥാനത്ത് മാറ്റം വരുത്തുന്നത് പാര്‍ട്ടിക്ക ദോഷകരമാകുമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍. അതേസമയം കുട്ടനാട്ടിലെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."