ജലസ്രോതസുകള്‍ സംരക്ഷിക്കാന്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളും: എം.എല്‍.എ
പള്ളിക്കല്‍: കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ജലസ്രോതസുകള്‍ സംരക്ഷിക്കാന്‍ അടിയന്തിരനടപടികള്‍ കൈകൊള്ളുമെന്ന്് പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ പറഞ്ഞു. നിരവധി കുടുംബങ്ങള്‍ കുളിക്കാനും അലക്കാനും ഉപയോഗിച്ചുവന്നിരുന്ന ഇപ്പോള്‍ ചെളിയും മാലിന്യവും നിറഞ്ഞ് ഉപയോഗ ശൂന്യമായി കിടക്കുന്ന പള്ളിക്കല്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ പ്രധാന കുടിവെള്ള സ്രോതസുകളിലൊന്നായ കാട്ടുകളം ഇന്നലെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് എം.എല്‍.എ ഇക്കാര്യം അറിയിച്ചത്.
ഇരുപതിലേറെ സെന്റ് വിസ്തൃതിയിലുള്ള ഈ കുളം ആഴം കൂട്ടി സംരക്ഷിക്കുന്നതോടെ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിനുള്‍പ്പെടെ ജലക്ഷാമത്തിന് ഏറെ പരിഹാരമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. പഞ്ചായത്തിന്റെ ഫണ്ടില്‍ നിന്നും അടിയന്തിരസഹായം ശുചീകരണ പ്രവര്‍ത്തനത്തിന് നല്‍കാമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചെങ്കിലും കുളത്തിന്റെ പൂര്‍ണമായ നവീകരണത്തിന് പഞ്ചായത്തില്‍ നിന്നും ലഭിക്കുന്ന തുക തികയില്ല. അന്‍പത് ലക്ഷത്തോളം രൂപ വേണ്ടി വരുമെന്നാണ് വിലയിരുത്തുന്നത്.
കുളത്തിന്റെ നവീകരിക്കുന്നതിന് അന്‍പത് ലക്ഷത്തോളം രൂപ വേണ്ടി വരുന്നതിനാല്‍ ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ മുഖേന സാധ്യതാ പഠനം നടത്തിയ ശേഷം ത്രിതല പഞ്ചായത്തുകളുടെയും സര്‍ക്കാറിന്റെയും ഫണ്ട് ഉപയോഗപ്പെടുത്തി പ്രവര്‍ത്തി നടത്താനാവശ്യമായ നടപടികള്‍ അടിയന്തിരമായി കൈകൊള്ളാന്‍ ശ്രമിക്കുമെന്നും നടപ്പിലായില്ലെങ്കില്‍ 17-18 വര്‍ഷത്തിലെ എം.എല്‍.എ ആസ്തി ഫണ്ടില്‍ നിന്നും ആവശ്യമായ തുക അനുവദിക്കുമെന്നും എം.എല്‍.എ ഉറപ്പ് നല്‍കി. ജില്ലാ പഞ്ചായത്തംഗം ഷറീനാ ഹസീബ്, ഗ്രാമ പഞ്ചായത്ത് പ്രസിന്റ് പി മിഥുന, പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി മുസ്തഫ തങ്ങള്‍, കെ അബ്ദുല്‍ മജീദ്, കെ നിസാര്‍, പുരുഷോത്തമന്‍, കെ മുഹമ്മദ് റഫീഖ് തുടങ്ങിയവരും എം.എല്‍.എ യോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."