HOME
DETAILS
MAL
തൃശൂര്‍ പൂരം വെടിക്കെട്ടോടെ നടത്തും
backup
February 22 2017 | 13:02 PM
തിരുവനന്തപുരം: തൃശൂര്‍ പൂരം വെടിക്കെട്ട് ഉള്‍പ്പെടെ എല്ലാ ആചാരാനുഷ്ഠാനങ്ങളോടും കൂടി നടത്താന്‍ അനുമതി നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. പൂരത്തില്‍ മുന്‍ വര്‍ഷങ്ങളിലെ രീതി തുടരും. സമ്പൂര്‍ണ സുരക്ഷ ഉറപ്പാക്കും. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കും.
വെടിക്കെട്ടിനു കേന്ദ്രത്തിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയ ശേഷമായിരിക്കും അനുമതി തേടുക. തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കേരള ഫെസ്റ്റിവല്‍ കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി സമരരംഗത്തു വന്ന സാഹചര്യത്തിലാണ് മന്ത്രിസഭയുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."