ആന്‍ഡമാന്‍ കടലില്‍ ചുഴലിക്കാറ്റ്: മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: ആന്‍ഡമാന്‍ കടലിന്റെയും സമീപ പ്രദേശത്തിന്റെയും മുകളിലായി 'പബൂക്ക് 'ചുഴലിക്കാറ്റ് രൂപംകൊണ്ടതിനാല്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
തെക്ക് തമിഴ്‌നാട് തീരത്തും കോമോറിന്‍ (കന്യാകുമാരി ഭാഗത്തെ കടല്‍) മേഖലയിലും വടക്ക് കിഴക്ക് ദിശയില്‍നിന്ന് മണിക്കൂറില്‍ 50 മുതല്‍ 55 കി.മീ വരെ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്. വടക്ക് തമിഴ്‌നാട്, പുതുച്ചേരി തീരത്ത് വടക്ക് കിഴക്ക് ദിശയില്‍നിന്ന് മണിക്കൂറില്‍ 35 മുതല്‍ 45 കി.മീ വേഗതയിലും കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ആന്‍ഡമാന്‍ കടലിലും, ആന്‍ഡമാന്‍ ദ്വീപുകളിലും ചേര്‍ന്നുള്ള മധ്യ കിഴക്ക്, തെക്ക് കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിലും ഇന്നു വൈകിട്ടോടെ കാറ്റിന്റെ വേഗത മണിക്കൂറില്‍ 70 മുതല്‍ 75 കി.മീ വരെയാകും. നാളെ രാവിലെ മധ്യ കിഴക്ക്, തെക്ക് കിഴക്ക് ബംഗാള്‍ ഉള്‍ക്കടലില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയാകാനും സാധ്യതയുണ്ട്. ആന്‍ഡമാന്‍ കടലിലും, ആന്‍ഡമാന്‍ ദ്വീപുകളിലും ചേര്‍ന്നുള്ള മധ്യ കിഴക്ക്, തെക്ക് കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിലും കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകും. അതിനാല്‍ ആന്‍ഡമാന്‍ കടലിലും, ആന്‍ഡമാന്‍ ദ്വീപുകളിലും ചേര്‍ന്നുള്ള മധ്യ കിഴക്ക്, തെക്ക് കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിലും നാളെ വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ആന്‍ഡമാന്‍ കടലിന്റെയും സമീപപ്രദേശത്തിന്റെയും മുകളിലായി രൂപം കൊണ്ട പബൂക് ചുഴലിക്കാറ്റ് വടക്ക്, വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ആന്‍ഡമാന്‍ ദ്വീപുകള്‍ക്ക് കുറുകെ മണിക്കൂറില്‍ 85 കി.മീ വരെ വേഗതയില്‍ സഞ്ചരിക്കാനാണ് സാധ്യത.
അതിനുശേഷം ഇത് വടക്ക്, വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നും തുടര്‍ന്ന് മ്യാന്മര്‍ തീരത്ത് എത്തിച്ചേര്‍ന്ന് ക്രമേണെ ശക്തി ക്ഷയിക്കുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."