HOME
DETAILS

വിശ്വാസവോട്ടെടുപ്പിനിടെ കൈയാങ്കളി: മദ്രാസ് ഹൈക്കോടതി വിഡിയോ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു

  
backup
February 22 2017 | 19:02 PM

%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%9f

ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ എടപ്പാടി പളനിസാമിയുടെ വിശ്വാസവോട്ടെടുപ്പിനിടെ നടന്ന കൈയാങ്കളിയുടെ വിഡിയോ ദൃശ്യങ്ങള്‍ സമര്‍പ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടു.
ശനിയാഴ്ച വിശ്വാസവോട്ടെടുപ്പിനിടെ നടന്ന അതിക്രമത്തില്‍ ഡി.എം.കെ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഹരജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതി വിസമ്മതിച്ചു.
ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ എം.കെ സ്റ്റാലിനാണു വിശ്വാസവോട്ടെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത്. രഹസ്യവോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യമുന്നയിച്ചു ശബ്ദമുയര്‍ത്തിയ ഡി.എം.കെ സാമാജികരെ വോട്ടെടുപ്പിനിടെ സഭയില്‍നിന്നു പുറത്താക്കിയിരുന്നു.
ആക്ടിങ് ചീഫ് ജസ്റ്റിസ് ഹുലുവാഡി ജി. രമേശ്, ജസ്റ്റിസ് ആര്‍. മഹാദേവന്‍ എന്നിവര്‍ അംഗങ്ങളായ മദ്രാസ് ഹൈക്കോടതി ഒന്നാം ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇരു കക്ഷികളോടും വോട്ടെടുപ്പിന്റെ വിഡിയോദൃശ്യങ്ങള്‍ ഹാജരാക്കാന്‍ പറഞ്ഞ കോടതി കേസ് വിശദമായ വാദംകേള്‍ക്കലിന് അടുത്ത തിങ്കളാഴ്ചത്തേക്കു മാറ്റി.
വിശ്വാസവോട്ടെടുപ്പിന്റെ മുന്നോടിയായി അണ്ണാ ഡി.എം.കെ എം.എല്‍.എമാരെ കൂവത്തൂരിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചതു നിയമവിരുദ്ധമാണെന്നു കാണിച്ച് അഡ്വക്കേറ്റ്‌സ് ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് പ്രതിനിധി എന്‍.എല്‍ രാജയും കോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. വിഷയത്തില്‍ മുഖ്യമന്ത്രി പളനിസാമിക്കെതിരേ എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago
No Image

കൊല്ലത്തും ഇടുക്കിയിലും കനത്ത മഴ; മലവെള്ളപ്പാച്ചിലിൽ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു, 10 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  2 months ago
No Image

ക്യു എസ് ഫൗണ്ടേഷന്റെ അറബ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് 2025 പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഭീകരാക്രമണത്തിൽ നടുങ്ങി തുർക്കി; വെടിവെപ്പിലും,സ്ഫോടനത്തിലും നിരവധിപേർ കൊല്ലപ്പട്ടു

International
  •  2 months ago