ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നിതീഷ്കുമാര്‍ നയിക്കുമെന്ന് അമിത് ഷാ
പട്ന: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ എന്‍.ഡി.എ സഖ്യം ഒറ്റക്കെട്ടായി പോരാടുമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി നിധീഷ് കുമാറുമായി അഭിപ്രായ ഭിന്നതകളുണ്ടെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ നിയമത്തെയും പൗരത്വ പട്ടികയെയും എതിര്‍ത്ത് നിധീഷ് കുമാര്‍ രംഗത്തെത്തിയത് എന്‍.ഡി. എ ഭരണ മുന്നണിക്ക് കേന്ദ്രത്തിലും സംസ്ഥാനത്തും വലിയ തിരിച്ചടിയായിരുന്നു.
ദേശീയ പൗരത്വ പട്ടിക ബിഹാറില്‍ നടപ്പാക്കില്ലെന്നും സി.എ.എയില്‍ ചര്‍ച്ചയാവാമെന്നും നിതീഷ്കുമാര്‍ നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് ബിഹാറില്‍ എന്‍.ഡി.എയുടെ നേതാവ് ജെഡിയു തലവന്‍ നിധീഷ് കുമാര്‍ തന്നെയായിരിക്കുമെന്ന് ആവര്‍ത്തിച്ച് ബി.ജെ.പി അധ്യക്ഷന്‍ കൂടിയായ അമിത് ഷാ രംഗത്തെത്തിയത്.
അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെ പരിഹസിക്കാനും അദ്ദേഹം മറന്നില്ല.
സംസ്ഥാനം 'റാന്തല്‍ വിളക്ക് ' കാലത്തില്‍ നിന്നും 'എല്‍.ഇ.ഡി'കാലത്തേക്കെത്തിയത് അദ്ദേഹം അറിഞ്ഞിട്ടില്ല എന്നായിരുന്നു അമിത് ഷായുടെ പരിഹാസം. ആര്.ജെ.ഡിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ റാന്തല്‍ വിളക്കിനെ ഉദ്ദേശിച്ചായിരുന്നു ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."