പാവപ്പെട്ടവരുടെ ഭവനനിര്‍മാണത്തിന് മലബാര്‍ ഗ്രൂപ്പ് സഹായം നല്‍കും
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയെയും കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രധാന്‍മന്ത്രി ആവാസ് യോജ്‌ന പദ്ധതിയെയും പിന്തുണച്ച് പാവപ്പെട്ടവര്‍ക്കു ഭവനനിര്‍മാണത്തിനു മലബാര്‍ ഗ്രൂപ്പ് സഹായം നല്‍കും. ഇന്ത്യയില്‍ സ്വര്‍ണ വ്യാപാരരംഗത്ത് മുന്‍നിരയിലുള്ള മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സും കേരളത്തിലെ റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ മുന്‍നിരക്കാരായ മലബാര്‍ ഡെവലപ്പേഴ്‌സും ചേര്‍ന്ന് മലബാര്‍ ഹൗസിങ് ചാരിറ്റബിള്‍ ട്രസ്റ്റ് വഴിയാണ് ധനസഹായം നല്‍കുന്നത്. ഇതിനകം 10310 കുടുംബങ്ങള്‍ക്ക് സഹായം നല്‍കിയിട്ടുണ്ട്.
മലബാര്‍ ഗ്രൂപ്പിന്റെ ലാഭവിഹിതത്തില്‍ അഞ്ചു ശതമാനം സാമൂഹ്യക്ഷേമത്തിനും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ സഹായിക്കാനുമായി നീക്കിവച്ചിട്ടുണ്ട്. മറ്റ് ഒട്ടേറെ സാമൂഹ്യസേവന പദ്ധതികളും മലബാര്‍ ഗ്രൂപ്പ് നടത്തിവരുന്നു.
ജാതിമത ഭേദമില്ലാതെ അര്‍ഹരായവര്‍ക്ക് ഭവനനിര്‍മാണത്തിന് ഭാഗികമായി സഹായം നല്‍കും. സമൂഹത്തിലെ താഴ്ന്ന വരുമാനക്കാരെയും ദുര്‍ബല വിഭാഗങ്ങളെുയും ഉദ്ദേശിച്ചാണ് പദ്ധതി.വിധവകള്‍ക്കും അംഗപരിമിതര്‍ക്കും മുന്‍ഗണന. നാലു സെന്റില്‍ കുറഞ്ഞ സ്ഥലത്ത് 600 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണമുള്ള വീടുകള്‍ നിര്‍മിക്കാനാണ് സഹായം നല്‍കുക. ഭൂമിയുടെ അവകാശരേഖയുടെ പകര്‍പ്പും വീടിന്റെ പ്ലാനും ഫോട്ടോപതിച്ച തിരിച്ചറിയല്‍ രേഖയുമായി മാര്‍ച്ച് പത്തിനകം അടുത്തുള്ള മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് സ്‌റ്റോറിലോ മലബാര്‍ ഡെവലപ്പേഴ്‌സിന്റെ ഓഫിസിലോ മലബാര്‍ ഹൗസിങ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഓഫിസിലോ അപേക്ഷ നല്‍കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."