ഭരണഘടന പ്രകാരം സംസ്ഥാനത്തിന്റെ അധിപന്‍ ഗവര്‍ണര്‍ തന്നെ; മുഖ്യമന്ത്രിയെ തള്ളി ആരിഫ് മുഹമ്മദ് ഖാന്‍; തര്‍ക്കം മുറുകുന്നു
ന്യൂഡല്‍ഹി: ഗവര്‍ണറുടെ പദവി സര്‍ക്കാരിന് മീതെയല്ലെന്നും അതറിയാത്തവര്‍ ഭരണഘടന വായിച്ചുപഠിക്കണമെന്നും പറഞ്ഞ മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി വീണ്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനാപ്രകാരം സംസ്ഥാനത്തിന്റെ അധിപന്‍ ഗവര്‍ണറാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. അതുകൊണ്ടു തന്നെ നയപരവും നിയമപരവുമായ കാര്യങ്ങള്‍ ഔദ്യോഗികമായി ഗവര്‍ണറെ അറിയിക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിന് ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പൗരത്വനിയമ ഭേദഗതിക്കെതിരേ സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചതില്‍ തെറ്റില്ല. അതിനവര്‍ക്ക് അവകാശമുണ്ട്. പക്ഷെ സംസ്ഥാനത്തിന്റെ ഭരണഘടനാ തലവനായ താന്‍ അതു പത്രങ്ങളിലൂടെയാണ് അറിഞ്ഞത്. അതു പ്രൊട്ടോക്കോള്‍ ലംഘനമാണ്. ആരും നിയമത്തിന് അതീതരല്ല. ഞാന്‍ നിയമത്തിനു കീഴിലാണ്. എന്നാല്‍ ചിലര്‍ നിയമത്തിനും മുകളിലാണെന്നാണ് ഭാവിക്കുന്നത്. താന്‍ ഭരണഘടനയും നിയമവും പാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്ന ഉത്തരവാദിത്വമാണ് നിര്‍വഹിക്കുന്നതെന്നും ഗവര്‍ണര്‍ ഇന്നലെ പറഞ്ഞിരുന്നു.
നാട്ടുരാജാക്കന്‍മാരുടെ മീതെ റസിഡന്റുമാരുണ്ടായിരുന്ന സമയുണ്ടായിരുന്നെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് മീതെ റസിഡന്റുമാര്‍ ഇല്ലെന്നും അതറിയാത്തവര്‍ ഭരണഘടന വായിച്ചുപഠിക്കണം എന്നുമായിരുന്നു ഇന്നലെ മുഖ്യമന്ത്രി വിമര്‍ശിച്ചത്.
ഗവര്‍ണര്‍ക്കെതിരേ തദ്ദേശസ്വയംഭരണ മന്ത്രി എ.സി മൊയ്തിനും എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനും പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ളയും രംഗത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."