എന്‍.എസ്.എസിന് സമദൂരം നഷ്ടപ്പെട്ടു: കാനം
പാലക്കാട്: എന്‍.എസ്.എസ് സമദൂരത്തിലല്ലെന്ന് ഇന്നലത്തെ അവരുടെ പ്രസ്താവനയിലൂടെ വ്യക്തമായെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.
ആര്.എസ്.എസ് അടിച്ചുതകര്‍ത്ത സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫിസ് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമദൂരത്തില്‍നിന്ന് നോക്കിക്കാണുകയാണെങ്കില്‍ എന്‍.എസ്.എസ് അക്രമങ്ങളെ അപലപിക്കേണ്ടിയിരുന്നു. സംസ്ഥാനത്ത് അക്രമികള്‍ അഴിഞ്ഞാടിയതിനെക്കുറിച്ച് ഒരു സമുദായ സംഘടനകളും മിണ്ടുന്നില്ല. അവര്‍ സര്‍ക്കാരിനെ കൂട്ടമായി ആക്രമിക്കുകയാണ്.
ഉത്തരവാദിത്വമുള്ള രാഷ്ട്രീയപ്പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസും അക്രമങ്ങളെ അപലപിക്കേണ്ടതായിരുന്നു.
എന്നാല്‍, അക്രമത്തെക്കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ മിണ്ടുന്നില്ല. അവര്‍ നിശബ്ദത പാലിക്കുകയാണ്. മാധ്യമപ്രവര്‍ത്തകരെയും ഹര്‍ത്താലനുകൂലികള്‍ ആക്രമിച്ചു. ആര്.എസ്.എസ് അതിന്റെ ഫാസിസ്റ്റ് ശക്തി പുറത്തെടുത്തിരിക്കുകയാണ്.
ആറ് സി.പി.ഐ ഓഫിസുകളും 20 സി.പി.എം ഓഫിസുകളും ആക്രമിക്കപ്പെട്ടു. മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളെ ആസൂത്രിതമായി ആക്രമിക്കുകയാണ് ചെയ്തത്. വ്യാപാരികള്‍ക്കും വലിയ നഷ്ടമാണ് ഹര്‍ത്താല്‍ വരുത്തിവച്ചതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."