അനാശാസ്യം: മംഗളുരുവിലെ ലോഡ്ജുകളില്‍ റെയ്ഡ്; നാലുപേര്‍ അറസ്റ്റില്‍
മംഗളുരു: അനാശാസ്യമെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് മംഗളുരുവിലെ ലോഡ്ജുകളില്‍ മംഗളുരു പൊലിസ് വ്യാപക റെയ്ഡ് നടത്തി. റെയ്ഡില്‍ അനാശാസ്യ റാക്കറ്റുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന നാലുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. മംഗളുരുവിലെ ലോഡ്ജ് ജീവനക്കാരന് ലക്ഷ്മികാന്ത് (53) , പുത്തൂര്‍ സ്വദേശി മാധവ (31), കോഴിക്കോട് സ്വദേശി ശിവാനന്ദന് (45), കുന്താപുരം സ്വദേശി നാഗപ്പയ്യ (40) എന്നിവരാണ് അറസ്റ്റിലായത്. റെയ്ഡില്‍ പിടിയിലായവരെ പൊലിസ് ചോദ്യം ചെയ്തുവരികയാണ്. വരും ദിവസങ്ങളില്‍ ശക്തമായ രീതിയില്‍ റെയ്ഡ് തുടരുമെന്ന് പൊലിസ് സംഘം വ്യക്തമാക്കി.
നെഹ്റു മൈതാന്‍ ഫസ്റ്റ് ക്രോസ് റോഡിലും പാണ്ഡേശ്വറിലുമുള്ള ലോഡ്ജുകളുള്പ്പെടെയാണ് വ്യാഴാഴ്ച രാവിലെ മംഗളുരു നോര്‍ത്ത് പൊലിസ് ഇന്‍സ്പെക്ടര്‍ ശാന്താറാമിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം റെയ്ഡ് നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു.
കേരളത്തില്‍ നിന്നടക്കമുള്ളവര്ക്കായി മംഗളുരുവില്‍ ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നതായി നേരത്തെ തന്നെ പരാതികള്‍ ഉണ്ട്. അതേസമയം, രാവിലെ ഒരേ സമയം രണ്ട് ലോഡ്ജുകളില്‍ റെയ്ഡ് നടക്കുന്ന വിവരം ചോര്‍ന്നതായി പൊലിസ് സംശയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."