പി.എസ്.സി അപേക്ഷകളില്‍ ഫോട്ടോയും പേരും തിയതിയും ഉള്‍പ്പെടുത്താം
2011 ജനുവരി ഒന്നു മുതല്‍ 2015 ജനുവരി 28 വരെയുള്ള കാലയളവിലെ വിജ്ഞാപന പ്രകാരമുള്ള അപേക്ഷകളില്‍ ഫോട്ടോയില്‍ പേരും തിയതിയും നിര്‍ദിഷ്ട രീതിയില്‍ ഉള്‍പ്പെടുത്താത്ത ഉദ്യോഗാര്‍ഥികള്‍ക്കു ഫോട്ടോയില്‍ പേരും തിയതിയും ചേര്‍ക്കാന്‍ വണ്‍ ടൈം സെറ്റില്‍മെന്റ് എന്ന നിലയില്‍ 45 ദിവസത്തെ സമയം അനുവദിക്കാന്‍ പി.എസ്.സി യോഗം തീരുമാനിച്ചു. മാര്‍ച്ച് ഒന്നു മുതല്‍ ഏപ്രില്‍ 15വരെയാണ് ഇതിന്ു സമയം നല്‍കുക.
ഈ സംവിധാനം വണ്‍ ടൈം സെറ്റില്‍മെന്റ് ലിങ്കില്‍ കൂടിയാണ് ചെയ്യേണ്ടത്. ഇതിനുമുന്‍പു വണ്‍ടൈം സെറ്റില്‍മെന്റില്‍ക്കൂടി ന്യൂനത പരിഹരിച്ചിട്ടില്ലാത്തതും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതുമായ തസ്തികകള്‍ക്കു മാത്രമായി ഈ സൗകര്യം പരിമിതപ്പെടുത്തിയിട്ടുണ്ട്.
2012 ജനുവരി ഒന്നു മുതല്‍ 2015 ജനുവരി 29ന് മുന്‍പുവരെയുള്ള കാലയളവിലെ വിജ്ഞാപന പ്രകാരമുള്ള തസ്തികകളില്‍ ഇതിനോടകം റാങ്ക് ലിസ്റ്റ് പൂര്‍ത്തിയാക്കാത്തവയില്‍ ഒപ്പ് ചേര്‍ക്കേണ്ട സ്ഥാനത്ത് അവ്യക്തമായോ ചെറുതായോ വ്യത്യസ്തമായോ കാണുന്ന അവസരത്തില്‍ അത്തരം ഉദ്യോഗാര്‍ഥികള്‍ക്ക് ഒപ്പ് അപ്‌ലോഡ് ചെയ്യാന്‍ അവസരം നല്‍കും.
തിരുവനന്തപുരം വികസന അതോറിറ്റിയിലെ ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് 2 സിവില്‍ തസ്തികയിലെ ഒഴിവ് ഉദ്യോഗാര്‍ഥികളില്‍നിന്ന് സമ്മതപത്രം വാങ്ങിയ ശേഷം തദ്ദേശസ്വയംഭരണ വകുപ്പിലെ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ തസ്തികയുടെ റാങ്ക് ലിസ്റ്റില്‍ നിന്ന് നികത്താനും തീരുമാനമായി.
കേരള കോ-ഓപറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷനില്‍ ഡ്രൈവര്‍ തസ്തികയിലേക്ക് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വിസില്‍ അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫിസര്‍ (എന്‍.സി, ഈഴവ, മുസ്‌ലിം, ഒ.ബി.സി), കേരള ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ എച്ച്.എസ്.എസ്.ടി കംപ്യൂട്ടര്‍ സയന്‍സ് (പട്ടികവര്‍ഗക്കാരില്‍നിന്നുള്ള പ്രത്യേക നിയമനം), ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ ലക്ചറര്‍ ഇന്‍ െസെക്യാട്രി (എന്‍.സി.എ മുസ്‌ലിം) തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും ആരോഗ്യവകുപ്പില്‍ ദന്തല്‍ മെക്കാനിക് ഗ്രേഡ് 2 തസ്തികയിലേക്ക് ഓണ്‍െലെന്‍ പരീക്ഷ നടത്താനും യോഗം തീരുമാനിച്ചു.
'പി.എസ്.സി പരിധിയില്‍പെടാത്ത നിയമനങ്ങള്‍:
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെ സേവനം പ്രയോജനപ്പെടുത്തണം'
പി.എസ്.സി നിയമനത്തിന്റെ പരിധിയില്‍പെടാത്ത എല്ലാ ഒഴിവുകളിലേക്കുമുള്ള നിയമനങ്ങള്‍ക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെ സേവനം നിര്‍ബന്ധമായും പ്രയോജനപ്പെടുത്തണമെന്നും അല്ലാത്തപക്ഷം ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്കും ചീഫ് എക്‌സിക്യൂട്ടീവുകള്‍ക്കുമെതിരേ നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ നിര്‍ദേശം.
ഇതുസംബന്ധിച്ച് എല്ലാ വകുപ്പ്, ബോര്‍ഡ്, കോര്‍പറേഷന്‍, പൊതുമേഖലാ സ്ഥാപന, മറ്റു സര്‍ക്കാര്‍ സ്ഥാപന മേധാവികള്‍ക്കും നല്‍കിയിരുന്ന നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നു തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."