എസ്.ഇ.യു മലപ്പുറം ജില്ലാ സമ്മേളനത്തിന് തുടക്കം: ശനിയാഴ്ച പൗരത്വ സംരക്ഷണറാലി
വണ്ടൂര്‍: അതിജീവനം തേടുന്ന സിവില്‍ സര്‍വീസ് അനിവാര്യമാകുന്ന വീണ്ടെടുപ്പ് എന്ന പ്രമേയത്തില്‍ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ (എസ്.ഇ.യു) മലപ്പുറം ജില്ലാ സമ്മേളനം വണ്ടൂരില്‍ തുടങ്ങി. പാതിരാ ഉത്തരവുകള്‍ക്കെതിരെയുള്ള ജനവികാരത്തിന്റെ മറപിടിച്ച് കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന സ്ഥിതിവിശേഷമാണ് രാജ്യത്തുള്ളതെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് കെ.അബ്ദുല്‍ ബഷീര്‍ പതാക ഉയര്‍ത്തി.
കൗണ്‍സില്‍ മീറ്റ് അഡ്വ.എം ഉമ്മര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് യു.പി അബ്ദുല്‍ വാഹിദ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഇസ്മായീല്‍ മൂത്തേടം മുഖ്യ പ്രഭാഷണം നടത്തി. പെന്‍ഷനേഴ്സ് ലീഗ് സംസ്ഥാന സെക്രട്ടറി ആസാദ് വണ്ടൂര്‍, എം.എം അബൂബക്കര്‍, വി.എ.കെ തങ്ങള്‍, എം.എ മുഹമ്മദാലി, ആമി കോഡൂര്‍, സിദ്ധീഖലി മമ്പാട്, മുഹമ്മദലി എം, ഗഫൂര്‍ പഴമള്ളൂര്‍ അഭിവാദ്യമര്‍പ്പിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി വി.പി സമീര്‍ വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ മുനീര്‍ റഹ്മാന്‍ വരവു ചെലവ് കണക്കും അവതരിപ്പിച്ചു.
രണ്ടാം ദിവസമായ ശനിയാഴ്ച സി.ടി മുഹമ്മദ് മുസ്തഫ നഗറില്‍ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഉമ്മര്‍ അറക്കല്‍ സംഘടനാ സമ്മേളനം ഉദ്ഘാടനം ചെയ്യും.
പി.വി അബ്ദുല്‍ വഹാബ് എം.പി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. എസ്.ഇ.യു മെമ്പര്‍മാരില്‍ വിവിധ തലങ്ങളില്‍ പ്രതിഭ തെളിയിച്ചവരേയും സര്‍വീസില്‍ നിന്ന് വിരമിച്ചവരേയും പി.കെ ബഷീര്‍ എം.എല്‍ എ ആദരിക്കും. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ. യു.എ ലത്തീഫ് മുഖ്യാതിഥിയാകും.
സമകാലികം സെഷനില്‍ 'സാമൂഹ്യപാഠങ്ങള്‍' സെമിനാര്‍ എ.പി അനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. രണ്ട് മണിക്ക് പ്രതിനിധി സമ്മേളനം എസ്.ഇ.യു സംസ്ഥാന ജനറല്‍ സെക്രട്ടറി സിബി മുഹമ്മദ് ജ്ഘാടനം ചെയ്യും. വൈകീട്ട് വണ്ടൂര്‍ ടൗണില്‍ ജീവനക്കാരുടെ പൗരത്വ സംരക്ഷണ റാലി നടക്കും. പൗരാവകാശ പൊതുസമ്മേളനം കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ഖാലിദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പര്‍ ഉസ്മാന്‍ താമരത്ത് മുഖ്യപ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."