HOME
DETAILS

സാമ്പത്തികസംവരണം ഭരണഘടനാ വിരുദ്ധം

  
backup
January 07 2019 | 19:01 PM

suprabhaatham-editorial-08-01-2019

 


മുന്നാക്ക സമുദായത്തിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. എട്ടു ലക്ഷം രൂപയില്‍ താഴെ വാര്‍ഷികവരുമാനമുള്ളവര്‍ക്കായിരിക്കും സംവരണം. ഇതിനായി ഭരണഘടന ഭേദഗതി വരുത്താന്‍ ബില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണു സര്‍ക്കാര്‍. ബില്‍ ഇന്നുതന്നെ അവതരിപ്പിക്കാനാണു നീക്കം.
സാമ്പത്തികസംവരണ തീരുമാനത്തെ സി.പി.എം അടക്കമുള്ള കക്ഷികള്‍ സ്വാഗതം ചെയ്തിട്ടുണ്ട്. പിന്നാക്ക സംവരണമെന്ന ആശയത്തെ അട്ടിമറിക്കുന്ന ഈ നീക്കത്തിനെതിരേ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ മൗനം പാലിക്കുകയാണ്. എന്നാല്‍, സംവരണം അട്ടിമറിക്കാനുള്ള ആസൂത്രിതനീക്കത്തിനെതിരേ ഗൗരവതരമായ നിലപാടെടുക്കാന്‍ പിന്നാക്ക സംരക്ഷകരെന്ന് അവകാശപ്പെടുന്ന പാര്‍ട്ടികള്‍ക്കുപോലും സാധിക്കാതെ പോകുന്നു.
ജനാധിപത്യപാര്‍ട്ടികളുടെ ഈ മൗനം സാമ്പത്തികസംവരണ വിഷയം രാഷ്ട്രീയായുധമാക്കി ഉപയോഗിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ക്ക് ആക്കം വര്‍ധിപ്പിക്കും. സാമ്പത്തികസംവരണത്തെ അനുകൂലിക്കുന്ന പ്രതിപക്ഷത്തെ പലകക്ഷികളെയും തങ്ങളുടെ അനുകൂലികളാക്കി മാറ്റി പ്രതിപക്ഷനേതൃനിരയില്‍ രൂപപ്പെട്ടു വരുന്ന ഐക്യം തകര്‍ക്കുകയെന്ന കുതന്ത്രമാണ് ഇതിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത്.
ജനസംഖ്യാനുപതികമായി വിവിധ സമുദായങ്ങള്‍ക്ക് എല്ലാ മേഖലകളിലും പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിലൂടെ ഒരു സമുദായവും പാര്‍ശ്വവല്‍ക്കരിക്കപ്പെടാതെ നോക്കുകയെന്നതാണു സംവരണം കൊണ്ടുദ്ദേശിക്കുന്നത്. ഇപ്പോഴും അധികാരസ്ഥാനങ്ങളില്‍ ജനസംഖ്യാനുപാതത്തിനേക്കാള്‍ എത്രയോ ഉയര്‍ന്ന അനുപാതത്തില്‍ സവര്‍ണപ്രാതിനിധ്യമുണ്ട്. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്കു സംവരണമേര്‍പ്പെടുത്തുന്നതോടെ ഈ അനുപാതം സങ്കീര്‍ണമാക്കുകയാണ് ചെയ്യുക.
ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തിനുള്ള ഉപാധിയല്ല സംവരണം. ദാരിദ്ര്യമില്ലാതാക്കാന്‍ ചൂഷണമില്ലാതാവണം. ചൂഷണമില്ലാതാവണമെങ്കില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരുപോലെ ശാക്തീകരിക്കണം. സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഒരുപോലെ ശാക്തീകരിക്കണമെങ്കില്‍ പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥയുടെ കാരണമെന്തെന്നറിയണം. അതിനു പരിഹാരം കാണാതെ സാമ്പത്തികസംവരണം കൊണ്ടുവന്നു സാമൂഹികാസന്തുലിതാവസ്ഥ വര്‍ധിപ്പിക്കാന്‍ നീക്കം നടത്തുന്നതു ശുദ്ധ വിവരക്കേടാണെന്നു പറയാതെ വയ്യ.
സംവരണത്തെ ദാരിദ്രവുമായി കൂട്ടിയിണക്കി 1958 മുതല്‍ പ്രചാരണം നടത്തുന്ന സി.പി.എമ്മിന് ഈ വിഷയത്തിലെ സംഘ്പരിവാറിന്റെ ഒളിയജന്‍ഡ കാണാന്‍ സാധിക്കില്ല. സംവരണം സോഷ്യലിസത്തിലേയ്ക്കുള്ള കുറുക്കുവഴിയാണെന്നാണു കമ്യൂണിസ്റ്റുകള്‍ ധരിച്ചുവച്ചിരിക്കുന്നത്. സാമൂഹികനീതിയുമായി ബന്ധപ്പെട്ടാണ് ഇന്ത്യന്‍ ഭരണഘടനയില്‍ സംവരണം നിലനില്‍ക്കുന്നതെന്ന യാഥാര്‍ത്ഥ്യം അവര്‍ ഉള്‍ക്കൊള്ളുന്നില്ല..
ഭരണഘടനയില്‍ മൗലികാവകാശങ്ങളുടെ നിര്‍വചനങ്ങള്‍ക്കൊപ്പമാണു സംവരണത്തിന്റെ നിയമസാധുത. ഭരണഘടനയുടെ അടിസ്ഥാനസ്വഭാവമായ തുല്യനീതി, ജാതി,മത,വംശ,ദേശ,ലിംഗ ഭേദങ്ങളിലധിഷ്ഠിതമായ ചൂഷണങ്ങള്‍ക്കെതിരേയുള്ള സംരക്ഷണം, അവസരസമത്വം എന്നിവ ഉറപ്പാക്കുന്ന ഭരണഘടനയുടെ 14,15,16 വകുപ്പുകള്‍ തന്നെയാണു സംവരണത്തെക്കുറിച്ചും പ്രതിപാദിക്കുന്നത്.
നിര്‍ദേശകതത്വങ്ങളുടെ ഭാഗമായ ആര്‍ട്ടിക്കിള്‍ നാല്‍പ്പത്താറും ഇതോടു ചേര്‍ത്തു വായിക്കാം. പ്രാതിനിധ്യമാണു സംവരണതത്വത്തിന്റെ അടിസ്ഥാനം. ചരിത്രപരമായ കാരണങ്ങളാല്‍ അനീതിക്കിരയായി പിന്തള്ളപ്പെട്ടു പോയ ജനവിഭാഗങ്ങളുടെ ആനുപാതിക പ്രതിനിധ്യം എല്ലാ മേഖലയിലും ഉറപ്പുവരുത്തുക എന്നതാണത്.
സംവരണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും സുപ്രിംകോടതിയുടെ നിലപാട് സാമ്പത്തികസംവരണത്തെ അംഗീകരിക്കുന്നതായിരുന്നില്ല. ഏതെങ്കിലും ഒരു ജാതിയിലെ വ്യക്തി ദരിദ്രനായതുകൊണ്ടു മാത്രം സംവരണം അനുവദിക്കാന്‍ കഴിയില്ല. ഭരണഘടനാപരമായി വ്യക്തികള്‍ക്കല്ല, വിഭാഗങ്ങള്‍ക്കാണു സംവരണം അനുവദിക്കാന്‍ കഴിയുക. ദാരിദ്ര്യമെന്നത് ഒരു വിഭാഗത്തെ നിര്‍ണയിക്കാനുള്ള മാനദണ്ഡമാണെന്നു വിചാരിച്ചാല്‍ത്തന്നെയും അത് ഏതെങ്കിലും ഒരു പ്രത്യേക സമുദായത്തിന്റെ കാര്യമല്ല. ദരിദ്രര്‍ എല്ലാ വിഭാഗത്തിലും കാണും. ദരിദ്രരെന്ന നിലയ്ക്കു മുന്നാക്ക വിഭാഗങ്ങളിലെ ആളുകള്‍ക്കു മാത്രമല്ല പിന്നാക്കക്കാര്‍ക്കും ദളിതര്‍ക്കുമെല്ലാം പ്രത്യേകം സംവരണം ഒരുക്കേണ്ടിവരും. ഏതെങ്കിലും പ്രത്യേക വിഭാഗത്തിലെ ദരിദ്രര്‍ക്കു മാത്രമായി സംവരണം ഏര്‍പ്പെടുത്തുന്നത് ആര്‍ട്ടിക്കിള്‍ 14 ഉറപ്പുതരുന്ന സമത്വത്തിന്റെയും 15, 16 വകുപ്പുകളിടെയും ലംഘനമാകും. അതുകൊണ്ടുതന്നെ സാമ്പത്തിക സംവരണം ഭരണഘടനാവിരുദ്ധമാണ്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നോക്കക്കാരെ അവഗണിക്കണമെന്നല്ല. ദാരിദ്ര്യനിര്‍മാര്‍ജന പരിപാടികള്‍ ഉണ്ടാകേണ്ടതുണ്ട്. അവര്‍ക്കു സര്‍ക്കാര്‍ ധനസഹായത്തെ ആരും എതിര്‍ക്കുന്നില്ല. ബി.പി.എല്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ജാതി അടിസ്ഥാനത്തിലല്ല. അങ്ങനെയേ ആകാവൂവെന്ന് ആരും പറഞ്ഞിട്ടുമില്ല. ദരിദ്രവിഭാഗങ്ങള്‍ക്കായി സൗജന്യവിദ്യാഭ്യാസം, സൗജന്യചികിത്സ, സൗജന്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ തുടങ്ങിയ ഇപ്പോള്‍ നിലവിലുള്ളതും ഇല്ലാത്തതുമായ പദ്ധതികള്‍ കൂടുതല്‍ ഫലപ്രദമായി നടപ്പാക്കാവുന്നതാണ്.
സംവരണമുണ്ടായിട്ടുപോലും മുസ്‌ലിംകള്‍ക്കു ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഗവണ്‍മെന്റ് ജോലികളില്‍ ലഭിച്ചിട്ടില്ല. ഇക്കാര്യം മണ്ഡല്‍, സച്ചാര്‍ കമ്മിഷനുകളൊക്കെ വ്യക്തമാക്കിയതാണ്. ഇതിനുള്ള പരിഹാരമായി ബാക്ക്‌ലോഗ് നികത്താനുള്ള ആവശ്യങ്ങള്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഉയര്‍ന്നതാണ്. ഇതിനിടെ രാഷട്രീയ ദുഷ്ടലാക്കോടെ സാമ്പത്തികസംവരണം നടപ്പിലാക്കുന്നത് സാമൂഹികാസമത്വം വര്‍ധിപ്പിക്കുകയാണു ചെയ്യുക.
സാമ്പത്തികസംവരണത്തിന്റെ പിതൃത്വമേറ്റെടുക്കാന്‍ മത്സരിക്കുന്ന മാര്‍ക്‌സിസത്തിന്റെ അടിസ്ഥാന സിദ്ധാന്തം ദരിദ്രനാരായണ സേവയാണെന്നു വാദിച്ചു സാമൂഹികാസന്തുലിതത്വം വളര്‍ത്താനും സംവരണം അട്ടിമറിക്കാനും സി.പി.എം ശ്രമിക്കുന്നതു തീക്കൊള്ളികൊണ്ടു തലചൊറിയലാണ്. കെ.എ.എസ്സിലടക്കം സംവരണം അട്ടിമറിക്കാന്‍ കമൂണിസ്റ്റ് സര്‍ക്കാര്‍ കാണിക്കുന്ന വ്യഗ്രത അവരുടെ മനോഗതി വ്യക്തമാക്കുന്നുണ്ട്. ദലിത് പിന്നാക്ക വിഭാഗങ്ങളെ വെറും വര്‍ഗസമരവും വിപ്ലവവും പറഞ്ഞു കൂടെ നിര്‍ത്താന്‍ അധികകാലമാകില്ലെന്നും തങ്ങള്‍ക്കു വോട്ടു ചെയ്യുന്ന പിന്നാക്ക അധഃസ്ഥ ിതവിഭാഗത്തിനോടു സി.പി.എമ്മിനു കടപ്പാടുണ്ടെന്നതും വിസ്മരിക്കരുത്. പ്രതിപക്ഷനിരയിലെ ഐക്യം തകര്‍ക്കാനുള്ള ചതിക്കുഴി കാണാന്‍ കഴിയാതെ പോകുന്നതു ചരിത്രപരമായ വിഡ്ഢിത്തമായിരിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  2 minutes ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  19 minutes ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  an hour ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  2 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  3 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago