HOME
DETAILS
MAL
ന്യൂസിലന്‍ഡിനെതിരേ ഇന്ത്യക്ക് ജയം
backup
January 18 2020 | 03:01 AM
വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് എ ടീമിനെതിരേയുള്ള ആദ്യ ഏകദിന മത്സരത്തില്‍ ഇന്ത്യ എ ടീമിന് തകര്‍പ്പന്‍ ജയം. 92 റണ്‍സിനാണ് ഇന്ത്യ എ ടീം ന്യൂസിലന്‍ഡ് എ ടീമിനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ ടീം 8 വിക്കറ്റ് നഷ്ടത്തില്‍ 279 റണ്‍സാണ് എടുത്തത്. തുടര്‍ന്ന് ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 187 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.
ഇന്ത്യക്ക് വേ@ണ്ടി ഋതുരാജ് ഗെയ്ക്‌വാദ് 93 റണ്‍സും സൂര്യകുമാര്‍ യാദവ് 50 റണ്‍സും ശുഭ്മന്‍ ഗില്‍ 50 റണ്‍സും ക്രൂണാല്‍ പാണ്ട@്യ 41 റണ്‍സുമെടുത്തു പുറത്തായി. മലയാളി താരം സഞ്ജു സാംസണ് തിളങ്ങാനായില്ല. 4 റണ്‍സ് എടുത്ത സഞ്ജു സാംസണ്‍ റണ്‍ ഔട്ട് ആവുകയായിരുന്നു. ന്യൂസിലന്‍ഡിന് വേ@ണ്ടി സാക് ഗിബ്‌സണ്‍ നാല് വിക്കറ്റ് വീഴ്ത്തി.
തുടര്‍ന്ന് ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിന് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയതെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ ന്യൂസിലന്‍ഡ് ബാറ്റിങ് നിരയെ എറിഞ്ഞൊതുക്കുകയായിരുന്നു. ന്യൂസിലന്‍ഡിന് വേ@ി ഓപ്പണര്‍ ജേക്കബ് ഭുല 50 റണ്‍സും ജാക്ക് ബോയ്ല്‍ 42 റണ്‍സുമെടുത്ത് പുറത്തായി. ഇന്ത്യക്ക് വേണ്ട@ി ഖലീല്‍ അഹമ്മദ് 4 വിക്കറ്റ് വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."