പൊതുമരാമത്ത് റോഡുകള്‍: നിര്‍മാണപ്രവൃത്തി 30നകം പൂര്‍ത്തീകരിക്കും; എം.എല്‍.എ
കുറ്റ്യാടി: നിയോജക മണ്ഡലത്തിലെ പ്രധാനപ്പെട്ട രണ്ട് പൊതുമരാമത്ത് റോഡുകള്‍ ജനുവരി 30നകം നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്ന് പാറക്കല്‍ അബ്ദുല്ല എം.എല്‍.എ അറിയിച്ചു. അഞ്ചര കോടി ചിലവില്‍ നിര്‍മിക്കുന്ന അമ്പലക്കുളങ്ങരവട്ടക്കണ്ടിപ്പാറ റോഡിന്റെയും നബാര്‍ഡ് സഹായത്തോടെ ആറ് കോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന പൂമുഖം ഭജനമഠം വലകെട്ട് തെക്ക്യേടത്ത് കടവ് റോഡിന്റെയും നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ജനുവരിയില്‍ പൂര്‍ത്തീകരിക്കുക കുറ്റ്യാടി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ പാറക്കല്‍ അബ്ദുല്ല എം.എല്‍.എ അധ്യക്ഷനായി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.കെ അബ്ദുല്ല (വേളം), സി.എന്‍ ബാലകൃഷ്ണന് (കുറ്റ്യാടി), കെ.ടി രാജന് (കുന്നുമ്മല്‍), ഗ്രാമപഞ്ചായത്ത് അംഗം ഏരത്ത് ബാലന്, ഒ.സി അബ്ദുല്‍ കരീം, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ബാബു, അസിസ്റ്റന്റ് എന്‍ജിനിയര്‍ ഷിറാജ്, ഓവര്‍സിയര്‍ രാജേഷ്, ഗുണഭോക്തൃ കമ്മിറ്റി പ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."