റീ-എന്‍ട്രി വിസ അടിച്ച ശേഷം രാജ്യ വിട്ടു പോകാത്തവര്‍ വിസ റദ്ദ് ചെയ്തില്ലെങ്കില്‍ പിഴ ചുമത്തുമെന്ന് സഊദി ജവാസാത്ത്
ജിദ്ദ: സഊദിയിൽ നിന്നു റീ എൻട്രി വിസ അടിച്ച ശേഷം രാജ്യം വിടാതെ പോകാത്തവര്‍ റീ-എൻട്രി റദ്ദ് ചെയ്തില്ലെങ്കില്‍ പിഴ ചുമത്തും. ഓണ്‍ലൈന്‍ പോര്‍ട്ടലായ അബ്ഷിറിലൂടെയാണ് റീ-എന്‍ട്രി റദ്ദാക്കേണ്ടതെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. സഊദിയില്‍ നിന്ന് പുറത്ത് പോയി തിരിച്ച് വരാനായി റീ-എന്‍ട്രി വിസ അടിച്ച ശേഷം ഏതെങ്കിലും കാരണം കൊണ്ട് രാജ്യം വിട്ട് പോകാന്‍ സാധിക്കാതെ വന്നാല്‍ ഇക്കാര്യം ശ്രദ്ധിക്കുക.
വിസയില്‍ രാജ്യം വിടാനായി രേഖപ്പെടുത്തിയിരിക്കുന്ന അവസാന തിയതിക്ക് മുമ്പായി റീ-എന്‍ട്രി വിസ റദ്ദാക്കേണ്ടതാണ്. അല്ലാത്ത പക്ഷം പിഴയൊടുക്കേണ്ടി വരും. ഒരിക്കല്‍ അടിച്ച റീ-എന്‍ട്രി വിസയില്‍ ഏതെങ്കിലും വിധത്തിലുള്ള ഭേദഗതികള്‍ വരുത്തുന്നതിനോ കാലാവധി ദീര്‍ഘിപ്പിക്കുന്നതിനോ അനുവാദമില്ല. നിശ്ചിത സമയത്തിനകം രാജ്യം വിടാന്‍ സാധിക്കാതെ വന്നാല്‍ റീ-എന്‍ട്രി വിസ റദ്ദ് ചെയ്ത്, ആവശ്യം വരുന്ന സമയത്ത് വീണ്ടും പുതിയ റീ-എന്‍ട്രി വിസക്കായി ഫീസ് അടച്ച് അപേക്ഷിക്കുക മാത്രമാണ് വഴി. റീ എൻട്രി റദ്ദാക്കുന്നതോടെ നേരത്തെ അടച്ച ഫീസ് തിരിച്ച് ലഭിക്കുകയില്ല.
ഓൺലൈൻ സേവനമായ അബ്ശിറിൽ തൊഴിലുടമയുടെ അക്കൗണ്ട് വഴിയാണ് റീ-എൻട്രി റദ്ദാക്കേണ്ടതെന്നും ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."