കോടഞ്ചേരി പച്ചക്കറി ക്ലസ്റ്റര്‍ നാടിന് മാതൃകയാകുന്നു
കോടഞ്ചേരി: കോടഞ്ചേരിയിലെ പച്ചക്കറി കര്‍ഷകരുടെ കൂട്ടായ്മയായ കോടഞ്ചേരി വെജിറ്റബിള്‍ ക്ലസ്റ്റര്‍ കാര്‍ഷിക മേഖലക്ക് മുതല്‍ക്കൂട്ടാകുന്നു.
സംസ്ഥാന ഹരിതമിത്ര കര്‍ഷക അവാര്‍ഡ് ജേതാവ് പൗലോസ് കൊടക്കപ്പറമ്പില്‍, സജി കണ്ടത്തില്‍, വര്‍ഗീസ് തൊട്ടാമറ്റത്തില്‍, ബാബു കൊതപ്ലാക്കല്‍, ബിജു കൊടക്കപ്പറമ്പില്‍, ചാണ്ടി, ഷീജ ബോബി അരീക്കല്‍, ഷാജി തിരുമലയില്‍, സെബാസ്റ്റ്യന്‍ പുത്തന്‍പുരക്കല്‍, മേരി കൊട്ടാരത്തില്‍, രാജന്‍ തേക്കുംകാട്ടില്‍, മരക്കാര്‍ തട്ടൂര്‍ എന്നിവരാണ് പ്രധാന കര്‍ഷകര്‍. വിളയിച്ചെടുക്കുന്ന ഉല്‍പ്പന്നങ്ങള്‍ കൃഷിവകുപ്പിന്റെ തന്നെ വേങ്ങേരി വിപണി, മില്‍മ കോഴിക്കോട്, പുനര്‍ജ്ജനി ഓര്‍ഗാനിക് സ്റ്റോര്‍ തുടങ്ങിയവയിലൂടെയാണ് വില്‍പന നടത്തുന്നത്. തോട്ടത്തില്‍ തന്നെ വിലപറഞ്ഞ് കൊണ്ടുപോകുന്ന കച്ചവടക്കാരും ഉണ്ട്. കൂടാതെ താമരശ്ശേരി ആഴ്ചചന്ത കോടഞ്ചേരി, മുക്കം, തുടങ്ങിയ തെരുവുകളിലും വില്‍പന ഉണ്ട്.
ഇതിനുപുറമേ ഓണം, വിഷു, ക്രിസ്മസ് എന്നിവയോടനുബന്ധിച്ചുള്ള പ്രത്യേക ചന്തകളിലും പച്ചക്കറി വില്‍ക്കും. ആവശ്യക്കാര്‍ക്ക് കുറഞ്ഞ വിലയില്‍ ഗുണമേന്മയുള്ള ഉല്‍പന്നങ്ങള്‍ ലഭ്യമാക്കാനും ക്ലസ്റ്ററിലെ അംഗങ്ങള്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കാന്‍ സാധിക്കുന്നുണ്ട്. കര്‍ഷകര്‍ക്ക് പലിശരഹിത വായ്പയും കോടഞ്ചേരി കൃഷിഭവനില്‍ നിന്നുള്ള പച്ചക്കറി വികസന പദ്ധതിപ്രകാരം റിവോള്‍വിങ് ഫണ്ട് നല്‍കുന്നതും വളരെ സഹായകരമാണെന്ന് ക്ലസ്റ്റര്‍ പ്രസിഡന്റ് പൗലോസ് കൊടക്കപ്പറമ്പില്‍ പറഞ്ഞു.
കോടഞ്ചേരി കൃഷി ഓഫിസര്‍ ഷബീര്‍ അഹമ്മദ്, കൃഷി അസിസ്റ്റന്റുമാരായ രാജേഷ്, ബിബിന്‍, സജിത്ത് വര്‍ഗീസ് എന്നിവര്‍ ആവശ്യമായ സാങ്കേതിക ഉപദേശ നിര്‍ദ്ദേശങ്ങളും പരിശീലനപരിപാടികളും നല്‍കുന്നുണ്ട്.
35 ഏക്കറിലധികം പച്ചക്കറി കൃഷി കോടഞ്ചേരി ഗ്രാമ പഞ്ചായത്തില്‍ തന്നെ കര്‍ഷകര്‍ സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്തും നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."