HOME
DETAILS
MAL
കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ക്കു മര്‍ദനം; പ്രതി അറസ്റ്റില്‍
backup
June 10 2016 | 22:06 PM
പേരൂര്‍ക്കട: കെ.എസ്.ആര്.ടി.സി ഡ്രൈവറെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍. പ്രാവച്ചമ്പലം സ്വദേശി
വിഷ്ണു (24) ആണ് അറസ്റ്റിലായത്.സിറ്റി ഡിപ്പോയിലെ ഡ്രൈവര്‍ ജയകുമാറിനാണ് മര്‍ദനമേറ്റത്.
കഴിഞ്ഞദിവസം വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം. വെഞ്ഞാറമൂട്ടിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന ബസ്ഡ്രൈവറെ നാലാഞ്ചിറയില്വച്ചാണ് കമ്പികൊണ്ട് പ്രതി ആക്രമിച്ചത്.
ഓട്ടോറിക്ഷാ ഡ്രൈവറാണ് വിഷ്ണു. ഇയാളുടെ വാഹനത്തിന് ബസ്ഡ്രൈവര്‍ സൈഡ് നല്‍കിയില്ലെന്നാരോപിച്ചായിരുന്നു മര്‍ദനം. ആക്രമണത്തില്‍ ജയകുമാറിന്റെ കൈക്ക് പരുക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സതേടി. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."