ജീവന്‍രക്ഷാ മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക്: തൈക്കാട് ആശുപത്രിയില്‍ കാരുണ്യ ഫാര്‍മസി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: ഗുണമേന്മയുള്ള ജീവന്‍രക്ഷാ മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ പുതുതായി പണികഴിപ്പിച്ച കമ്മ്യൂണിറ്റി ഫാര്‍മസിയുടെ ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. തൈക്കാട് ആശുപത്രിയില്‍ കാരുണ്യ ഫാര്‍മസി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നതോടെ വന്ധ്യതാ ചികിത്സയ്ക്കുള്ള മരുന്നുകള്‍ പൂര്‍ണമായും സബ്സിഡി നിരക്കില്‍ ലഭ്യമാകുന്നതാണെന്ന് മന്ത്രി പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി തൈക്കാട് ആശുപത്രിയില്‍ മൂന്നേമുക്കാല്‍ കോടി രൂപ മുടക്കി പ്രത്യേക ബ്ലോക്ക് നിര്‍മിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. പുതിയ മാതൃശിശു ബ്ലോക്ക് ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതാണ്. വി.എസ് ശിവകുമാര്‍ എം.എല്‍.എ. അധ്യക്ഷനായ ചടങ്ങില്‍ കെ.എം.എസ്.സി.എല്‍. എം.ഡി. ഡോ. ദിലീപ് കുമാര്‍ സ്വാഗതമാംശംസിച്ചു. കൗണ്‍സിലര്‍ ലക്ഷ്മി എം, ആശുപത്രി സൂപ്രണ്ട് ഡോ. പ്രീതി ജയിംസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സുനില്‍ കുമാര്‍, ഡി.പി.എം. ഡോ. അരുണ്‍ പി.വി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."