വിധവയായ അമ്മയ്ക്ക് തലചായ്ക്കാന്‍ ഇടമൊരുക്കി ജീവകാരുണ്യ സംഘടന
ചവറ: തലചായ്ക്കാനിടമില്ലാത്ത വിധവയായ അമ്മക്ക് വീടുവച്ച് കൊടുക്കാനുളള ശ്രമത്തിലാണ് സ്പര്‍ശം ചാരിറ്റബിള്‍ സൊസൈറ്റി പ്രര്‍ത്തകര്‍. നീണ്ടകര നീലേശ്വരം തോപ്പ് സ്വദേശിയായ ഗേട്ടിക്കാണ് വീടുയരുന്നത്.
രണ്ട് പെണ്‍മക്കളുടെ അമ്മയായ ഇവരുടെ ജീവിത ദുരിതം മനസിലാക്കിയ സംഘടനയിലെ പ്രവര്‍ത്തകര്‍ സ്‌നേഹവീടൊരുക്കാനായി മുന്നോട്ടുവരികയായിരുന്നു. ഗേട്ടി വീടില്ലാത്തതിനാല്‍ ബന്ധുവിന്റെ വീട്ടിലാണ് താമസിച്ചുവരുന്നത്.
വീടിന്റെ ശിലാസ്ഥാപനം കൊല്ലം രൂപത ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശേരി നിര്‍വഹിച്ചു. സ്പര്‍ശം രക്ഷാധികാരി ഫാ. ജഗദീഷ് ഇമ്മാനുവല്‍, അന്നമ്മ ബേബി ജോണ്‍, സ്പര്‍ശം പ്രതിനിധികളായ ഷാജി വിന്‍സന്റ്, ബാബു കുമളംചിറ, ടി.ഡി ടൈറ്റസ്, ജെപ്‌സണ്‍ ജേക്കബ്, ലീലാമ്മ, വേണു തുടങ്ങിയവരും കാരണ്യകര്‍മത്തില്‍ പങ്കാളികളായി.
ജീവകാരുണ്യ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഇരുന്നൂറോളം കാന്‍സര്‍ രോഗികള്‍ക്ക് അഞ്ചുലക്ഷം രൂപയുടെ സഹായം ചെയ്യാന്‍ കഴിഞ്ഞതായി സംഘാടകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."