HOME
DETAILS
MAL
തുറസായ വേദിയില്‍ സുരക്ഷയില്ല; കോഴിക്കോട്ടെ പൊതുപരിപാടിയില്‍ നിന്നും ഗവര്‍ണര്‍ പിന്മാറി
backup
January 19 2020 | 05:01 AM
കോഴിക്കോട്: ഡിസി ബുക്സ് സംഘടിപ്പിക്കുന്ന കേരള ലിറ്റററി ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഗവര്‍ണര്‍ പിന്‍വാങ്ങി. തുറസായ വേദിയിലുള്ള പരിപാടി ആയതിനാലാണ് പിന്മാറ്റമെന്ന് ഗവര്‍ണറുടെ ഓഫിസ് അറിയിച്ചു.
പൗരത്വ ഭേദഗതി നിയമം അടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാരുമായി ഇടഞ്ഞുനില്‍ക്കുന്ന ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് രാജ്ഭവന്റെ തീരുമാനം എന്നാണ് സൂചന.
ഇന്ത്യന്‍ ഫെഡറലിസം എന്ന വിഷയത്തിലുള്ള സംവാദത്തില്‍ ഇന്ന് വൈകുന്നേരം അഞ്ചു മണിയ്ക്കായിരുന്നു ഗവര്‍ണര്‍ പങ്കെടുക്കേണ്ടിയിരുന്നത്. സുരക്ഷ കണക്കിലെടുത്ത് പരിപാടി മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റാന്‍ സംഘാടകര്‍ ആലോചിച്ചിരുന്നെങ്കിലും അവസാന നിമിഷം അതു വേണ്ടെന്ന് വെക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."