എല്‍.ഡി ക്ലാര്‍ക്ക് ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് പരാതി
തൊടുപുഴ: ജില്ലയില്‍ എല്‍ഡി ക്ലാര്‍ക്ക് ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പു മേധാവികള്‍ തയ്യാറാകുന്നില്ലെന്ന് പരാതി. ഇതിനെതിരെ റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. മൃഗസംരക്ഷണ വകുപ്പില്‍ മൂന്ന്, പിഡബ്ല്യൂഡി റോഡ് വിഭാഗത്തില്‍ അഞ്ച്, ബില്‍ഡിങ് വിഭാഗത്തില്‍ 11, റവന്യൂ വകുപ്പില്‍ കാന്തല്ലൂര്‍, കീഴാന്തൂര്‍ വില്ലേജുകളിലും ദേവികുളം, ഉടുമ്പഞ്ചോല താലൂക്കുകളിലുമായി ആറും ഒഴിവുകള്‍ ഉണ്ട്. മേജര്‍ ഇറിഗേഷന്‍ വകുപ്പില്‍ രണ്ടും മൈനര്‍ ഇറിഗേഷനില്‍ ഒരു ഒഴിവുമുണ്ട്. വിദ്യാഭ്യാസ വകുപ്പില്‍ രണ്ട്, പൊലിസ് വകുപ്പില്‍ ഒന്ന് ഐടിഡിപി ആറ് എന്നിങ്ങനെയുമാണ് ഒഴിവുകളുള്ളത്. ഉദ്യോഗാര്‍ഥികള്‍ ഓരോ ഓഫീസുകളിലും കയറിയിറങ്ങി കണ്ടുപിടിച്ചതാണ് ഈ ഒഴിവുകള്‍. എന്നാല്‍ പല ഓഫീസുകളിലും അന്വേഷിച്ചാല്‍ ഒഴിവുകളുടെ എണ്ണം പറയാന്‍ തയ്യാറാകാത്ത മേലധികാരികളുമുണ്ട്.
പട്ടികജാതിവര്‍ഗ വികസന വകുപ്പില്‍ സ്ഥിരം തസ്തികയായ ഹോസ്റ്റല്‍ വാര്‍ഡന്‍ ഒഴിവിലേക്ക് താല്‍ക്കാലികക്കാരെയാണ് നിയമിച്ചിരിക്കുന്നത്. ജില്ലയിലെ ആറോളം പട്ടികവര്‍ഗ ഹോസ്റ്റലുകളില്‍ താല്‍ക്കാലികക്കാരെ നിയമിച്ചുകഴിഞ്ഞു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുറച്ച് പേരെമാത്രമാണ് എല്‍ഡിക്ലാര്‍ക്ക് പോസ്റ്റില്‍ നിയമിച്ചിട്ടുള്ളു. ഒഴിവുകള്‍ യഥാസമയം പിഎസ്‌സിക്ക് വിടാത്തതാണ് കാരണമെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം ആദ്യമായി എടുത്ത തീരുമാനം പത്തുദിവസത്തിനുള്ളില്‍ ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നായിരുന്നു. ഇത് ഉദ്യോഗാര്‍ഥികള്‍ക്ക് പ്രദീക്ഷനല്‍കുന്നതാണ്. ഈ ഉത്തരവിനെ തകര്‍ക്കുന്ന സമീപനമാണ് വകുപ്പുമേധാവികള്‍ സ്വീകരിക്കുന്നത്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത വകുപ്പുമേധാവികള്‍ക്കെതിരെ പരാതി നല്‍കാനും ഇത്തരം വകുപ്പുകള്‍ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനും എല്‍ഡി ക്ലാര്‍ക്ക് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."