അനില്‍ അക്കരയ്ക്കെതിരായ ഹരജി ഹൈക്കോടതി തള്ളി
വടക്കാഞ്ചേരി: അനില്‍ അക്കരയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് സ്ഥാനാര്‍ത്ഥി മേരി തോമസ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.
മൂന്ന് ആരോപണങ്ങളുന്നയിച്ചാണ് മേരി ഹൈക്കോടതിയെ സമീപിച്ചത്. കേരള കാത്തലിക്ക് ബിഷപ്പ് കൗണ്‍സിലിന്റെ ലെറ്റര്‍ പാഡില്‍ തിരിമറി നടത്തി കത്തുണ്ടാക്കി വോട്ടര്‍മാര്‍ക്കിടയിലും നവമാധ്യമങ്ങള്‍ വഴിയും പ്രചരിപ്പിച്ചു എന്നതായിരുന്നു ഹര്‍ജിയിലെ പ്രധാന ആരോപണം.
വോട്ടെടുപ്പ് ദിനത്തില്‍ തകരാറിലായ 91ാം നമ്പര്‍ ബൂത്തിലെ വോട്ടിംഗ് യന്ത്രം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം എണ്ണിയതും മേരി ചോദ്യം ചെയ്തിരുന്നു.
നിയോജക മണ്ഡലത്തില്‍പെട്ട മുളങ്കുന്നത്തുകാവ് പഞ്ചായത്തിലെ പൂളായ്ക്കല്‍ ബൂത്തില്‍ വോട്ടേഴ്സ് ലിസ്റ്റില്‍ പേരില്ലാത്തവരും മരിച്ചവരും വോട്ട് രേഖപ്പെടുത്തി എന്ന ആരോപണവും ഹര്‍ജിയില്‍ ചൂണ്ടി കാട്ടിയിരുന്നു. എന്നാല്‍ ഈ വാദങ്ങളെല്ലാം കോടതി തള്ളുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."