HOME
DETAILS

മാടക്കട കുത്തിത്തുറന്ന് സിഗരറ്റ് മോഷണം; വിദ്യാര്‍ഥികള്‍ പിടിയില്‍

  
backup
June 10 2016 | 22:06 PM

%e0%b4%ae%e0%b4%be%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f-%e0%b4%95%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b1%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d

കുമളി: പെട്ടിക്കട കുത്തിത്തുറന്ന് സിഗരറ്റ് പാക്കറ്റുകള്‍ മോഷ്ടിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥി ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയിലായി. കുമളി അമരാവതി രാജീവ്ഗാന്ധി കോളനി കുഴിവിളയില്‍ അനൂപ് (18),പതിനേഴുകാരനായ സുഹൃത്ത്  എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാവിലെ ഏഴ് മണിയോടെ കുമളി ടൗണിന് സമീപം വലിയകണ്ടത്തുള്ള കച്ചവട സ്ഥാപനത്തിനു മുമ്പില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇരുവരേയും കുമളി എസ്.ഐ ടി ഡി പ്രജീഷ്  ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടെ ഇവരുടെ കൈവശമുണ്ടായിരുന്ന സഞ്ചി പരിശോധിച്ചപ്പോഴാണ് 40 പായ്ക്കറ്റ് സിഗരറ്റും 29 പാക്കറ്റ് നിജാം പാക്കും പ്രവര്‍ത്തനരഹിതമായ ഏഴ് മൊബൈല്‍ ഫോണുകളും സ്‌ക്രൂെ്രെഡവറും തകര്‍ന്ന പൂട്ടും കണ്ടെത്തിയത്. ഇവരെ സ്‌റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം പുറത്തായത്.
ഇന്നലെ പുലര്‍ച്ചെ ഒന്നാംമൈല്‍ ടൗണില്‍ പ്രര്‍ത്തിക്കുന്ന കിഴക്കനേത് വീട്ടില്‍ ജോര്‍ജിന്റെ കടയുടെ പൂട്ട് പൊളിച്ചാണ് ഇവര്‍ മോഷണം നടത്തിയത്.
പൊലിസ് അറിയിച്ചതിനെ തുടര്‍ന്ന് ജോര്‍ജെത്തി പരാതി നല്‍കി. അനുപിനെ പീരുമേട് കോടതിയിലും പ്രായപൂര്‍ത്തിയാകാത്തയാളെ തൊടുപുഴ ജുവൈനല്‍ കോടതിയിലും ഹാജരാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago
No Image

ആശങ്കയൊഴിഞ്ഞു; ട്രിച്ചി-ഷാര്‍ജ എയര്‍ഇന്ത്യ വിമാനം സുരക്ഷതമായി തിരിച്ചിറക്കി

National
  •  2 months ago
No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago
No Image

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു

uae
  •  2 months ago