HOME
DETAILS
MAL
ഇതരസംസ്ഥാന തൊഴിലാളിയുടെ പണം കവര്‍ന്ന രണ്ടുപേര്‍ അറസ്റ്റില്‍
backup
January 08 2019 | 07:01 AM
കണ്ണൂര്‍: ഇതരസംസ്ഥാന തൊഴിലാളിയെ ഭീഷണിപ്പെടുത്തി പഴ്സ് കവര്‍ന്ന രണ്ടു യുവാക്കളെ ടൗണ്‍ പൊലിസ് പിടികൂടി. മാതമംഗലം സ്വദേശി കെ. പ്രവീണ്‍ (32), പാലക്കാട് പട്ടാമ്പി കളത്തുംപടി ഹൗസില്‍ കെ.എം സുബൈര്‍ (30) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
ഞായറാഴ്ച രാത്രി ഒന്‍പതോടെയാണ് സംഭവം. കവര്‍ച്ചക്കിരയായ പശ്ചിമ ബംഗാള്‍ സ്വദേശി രത്തന്‍ ബര്‍മ്മ(34)ന് ചാലാട് വാടക വീട്ടില്‍ താമസിക്കുകയാണ്. പരാതിയെ തുടര്‍ന്നു ടൗണ്‍ പൊലിസ് തിരച്ചില്‍ നടത്തിയതിനെ തുടര്‍ന്ന് 10 ഓടെ ഇരുവരെയും പിടികൂടുകയായിരുന്നു. ഒരു മാസം മുന്‍പാണ് പ്രവീണ്‍ മോഷണക്കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."