വിജ്ഞാന്‍ സാഗര്‍ ശാസ്ത്ര സാങ്കേതിക പാര്‍ക്ക് 12ന്
തൃശൂര്‍: വിദ്യാര്‍ഥികളില്‍ ശാസ്ത്രാവബോധം വളര്‍ത്തുന്നതിനായി സ്ഥാപിച്ച ജില്ലാപഞ്ചായത്ത് വിജ്ഞാന്‍ സാഗറിലെ ശാസ്ത്രസാങ്കേതിക പാര്‍ക്കിന്റെ പ്രവര്‍ത്തനോദ്ഘാടനം 12 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകീട്ട് നാലിന് രാമവര്‍മ്മപുരത്തെ വിജ്ഞാന്‍ സാഗര്‍ കോംപൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍ അധ്യക്ഷനാകും. തദ്ദേശ സ്വയംഭരണ വകുപ്പ്മന്ത്രി എ.സി മൊയ്തീന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്, മേയര്‍ അജിത വിജയന്‍, സി.എന്‍ ജയദേവന്‍ എം.പി, ജില്ലാ കലക്ടര്‍ ടി.വി അനുപമ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ഉദയപ്രകാശ് മുഖ്യാതിഥികളാകും.
ജില്ലാപഞ്ചായത്ത് സ്ഥിരം സമിതിയംഗങ്ങളായ മഞ്ജുള അരുണന്‍, ജെന്നി ജോസഫ്, കെ.ജെ ഡിക്‌സണ്‍, പത്മിനി ടീച്ചര്‍, കില ഡയരക്ടര്‍ ജോയി ഇളമണ്‍, മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി രാധാകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വി.എ മനോജ്കുമാര്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി.എസ് വിനയന്‍, വിജ്ഞാന്‍ സാഗര്‍ സ്‌പെഷ്യല്‍ ഓഫിസര്‍ ഡോ. കെ.ആര്‍ ഡയസ് തുടങ്ങിയവര്‍ പങ്കെടുക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, സെക്രട്ടറി ടി.എസ് മജീദ് സംസാരിക്കും. ഒരു കോടി രൂപ ചെലവിലാണ് ശാസ്ത്രസാങ്കേതിക പാര്‍ക്ക് നിര്‍മിച്ചിട്ടുള്ളത്. ശാസ്ത്ര കൗതുകം വളര്‍ത്തുന്നതോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് പരീക്ഷണങ്ങള്‍ നടത്താനും ഇവിടെ സൗകര്യമുണ്ട്.
ശാസ്ത്രസാങ്കേതിക പാര്‍ക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍, അധ്യാപകര്‍ അടക്കമുള്ളവരുടെ ബുഹജന പങ്കാളിത്തം ഉറപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരിതോമസ് അടിയന്തര ജില്ലാ പഞ്ചായത്ത് യോഗത്തില്‍ അറിയിച്ചു.
ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ പങ്കെടുപ്പിക്കും. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിജ്ഞാന്‍ സാഗറുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിട്ടുള്ള എം.എല്‍.എമാര്‍ എന്നിവരെയും ചടങ്ങിലേക്ക് ക്ഷണിക്കും.
സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് ശാസ്ത്രാവബോധമുള്ള അഞ്ചു വിദ്യാര്‍ഥികളെ കണ്ടെത്തി ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ വിദ്യാഭ്യാസ ഉപ ഡയരക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും പ്രസിഡന്റ് യോഗത്തെ അറിയിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ ഉദയപ്രകാശ്, ഷീല വിജയകുമാര്‍, കെ.പി രാധാകൃഷ്ണന്‍, ഇ. വേണുഗോപാല മേനോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."