HOME
DETAILS
MAL
പൗരത്വനിയമം: ചീഫ് സെക്രട്ടറി ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തി
backup
January 20 2020 | 07:01 AM
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കാണാന്‍ ചീഫ് സെക്രട്ടറി ടോം ജോസ് രാജ് ഭവനിലെത്തി. പൗരത്വ നിയമത്തിനെതിരേ സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത് വിശദീകരിക്കാനാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. റൂള്‍സ് ഓഫ് ബിസിനസ് ലംഘിച്ചിട്ടില്ലെന്ന സര്‍ക്കാര്‍ നിലപാട് ഗവര്‍ണറെ ചീഫ് സെക്രട്ടറി അറിയിച്ചു.
വിഷയത്തില്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്താന്‍ മന്ത്രിസഭയും നിര്‍ദ്ദേശിച്ചിരുന്നു.പൗരത്വ വിഷയത്തില്‍ ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ശീതയുദ്ധം മുറുകവേ സംസ്ഥാന സര്‍ക്കാരിനോടു വിശദീകരണം തേടി ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു. സുപ്രിംകോടതിയെ സമീപിക്കാനിടയായ സാഹചര്യം എന്തായിരുന്നു എന്ന് വ്യക്തമാക്കണം എന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയോടാണ് ഗവര്‍ണര്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."