HOME
DETAILS

തൊഴിലിടങ്ങളിലെ പരാതികള്‍, ആവലാതികള്‍ എന്നിവ അറിയിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സംബന്ധിച്ച് പുതിയ നിബന്ധനകള്‍ പുറത്തിറക്കി ഒമാന്‍

  
October 21, 2024 | 5:16 PM

Oman Introduces New Regulations for Workplace Complaint and Grievance Mechanisms

ഒമാന്‍ തൊഴില്‍ മന്ത്രാലയം തൊഴിലിടങ്ങളിലെ പരാതികള്‍, ആവലാതികള്‍ എന്നിവ അറിയിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സംബന്ധിച്ച് പുതിയ നിബന്ധനകള്‍ പുറത്തിറക്കി. 2024 ഒക്ടോബര്‍ 20നാണ് ഒമാന്‍ തൊഴില്‍ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഒമാന്‍ തൊഴില്‍ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് '617/2024' എന്ന ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. '53/2023' ഉത്തരവ് മുന്നോട്ട് വെക്കുന്ന പരാതികള്‍, ആവലാതികള്‍ എന്നിവ അറിയിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സംബന്ധിച്ച വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിനുളള നിബന്ധനകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ ഔദ്യോഗിക ഉത്തരവ്.

ഉത്തരവിന്റെ ആര്‍ട്ടിക്കിള്‍ ഒന്ന് പ്രകാരം അമ്പതോ, അതില്‍ കൂടുതലോ ജീവനക്കാരുള്ള എല്ലാ തൊഴിലുടമകളും പരാതികള്‍, ആവലാതികള്‍ എന്നിവ കേള്‍ക്കുന്നതിനും, പരിഹരിക്കുന്നതിനുമുള്ള ഒരു സംവിധാനം നിര്‍ബന്ധമായും നടപ്പിലാക്കണം. മാത്രമല്ല ഈ സംവിധാനം ഒരുക്കേണ്ടത് ഒമാന്‍ തൊഴില്‍ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുള്ള നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കണം.

ഈ ഉത്തരവിലെ ആര്‍ട്ടിക്കിള്‍ രണ്ടില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനിന്നിരുന്ന മുന്‍ വ്യവസ്ഥകളെല്ലാം റദ്ദ് ചെയ്യുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരവ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന ഉടന്‍ തന്നെ ഈ നിബന്ധനകള്‍ ഒമാനില്‍ പ്രാബല്യത്തില്‍ വരും.

Oman has released new guidelines for reporting workplace complaints and grievances, ensuring a safer and more accountable work environment. These regulations aim to protect employees' rights and promote fair labor practices.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  a day ago
No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  a day ago
No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  a day ago
No Image

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

latest
  •  a day ago
No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  a day ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇന്നും തുറക്കും; അഡ്മിഷൻ സമയപരിധി കണക്കിലെടുത്ത് എൻആർഐ സർട്ടിഫിക്കറ്റിന് പ്രത്യേക സേവനം

uae
  •  a day ago
No Image

വാക്കുകളിൽ പ്രകാശം, വചനങ്ങളിൽ ആഴം; ആ ബുഖാരി ക്ലാസ് ഇനി തുടിക്കുന്ന ഓർമ

latest
  •  a day ago
No Image

ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡി; തെലങ്കാന സ്വദേശിയായ പരിചയസമ്പന്നൻ

qatar
  •  a day ago
No Image

ധർമേന്ദ്ര പ്രധാനെതിരേ പ്രതിഷേധം ശക്തം; രാജിക്കായി രാജ്യം; 24 മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കണമെന്ന് സമരക്കാർ

National
  •  a day ago